ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ഒ​രാ​ഴ്ച എ​ല്ലാ ക​ട​ക​ളും അ​ട​ച്ചി​ടാ​ന്‍ ഉ​ത്ത​ര​വ്
Saturday, July 11, 2020 12:45 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ജൂ​ലൈ 17 വ​രെ​യു​ള്ള ഒ​രാ​ഴ്ച​ക്കാ​ല​ത്തേ​ക്ക് എ​ല്ലാ ക​ട​ക​ളും പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു ഉ​ത്ത​ര​വി​ട്ടു. ക​ട​ക​ളി​ല്‍ നി​ന്ന് എ​ത്ര​പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന​തി​ന്‍റെ കൃ​ത്യ​മാ​യ ക​ണ​ക്ക് ല​ഭി​ക്കു​ന്ന​തി​നും ഇ​നി കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ക്കാ​തി​രി​ക്കാ​നും വേ​ണ്ടി​യാ​ണ് ന​ട​പ​ടി​യെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ഇ​ന്ന് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ള്‍ ഇ​നി പ​റ​യു​ന്ന​വ​യാ​ണ്. കാ​സ​ര്‍​ഗോ​ഡ് മ​ത്സ്യ-​പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ്, ചെ​ര്‍​ക്ക​ള ടൗ​ണ്‍, കു​മ്പ​ള മ​ത്സ്യ-​പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ്, കു​ഞ്ച​ത്തൂ​ര്‍ മ​ത്സ്യ​മാ​ര്‍​ക്ക​റ്റ്, ഉ​പ്പ​ള മ​ത്സ്യ​മാ​ര്‍​ക്ക​റ്റ്, ഉ​പ്പ​ള ഹ​ന​ഫി ബ​സാ​റി​ലെ പ​ച്ച​ക്ക​റി​ക്ക​ട​ക​ള്‍, മ​ജീ​ര്‍​പ​ള്ള മാ​ര്‍​ക്ക​റ്റ്, കാ​ഞ്ഞ​ങ്ങാ​ട് മ​ത്സ്യ-​പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ്, നീ​ലേ​ശ്വ​രം മാ​ര്‍​ക്ക​റ്റ്, തൃ​ക്ക​രി​പ്പൂ​ര്‍ മ​ത്സ്യ​മാ​ര്‍​ക്ക​റ്റ്, കാ​ലി​ക്ക​ട​വ് മ​ത്സ്യ-​പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ്.