പ​ള്ള​ഞ്ചി​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന​ക​ളി​റ​ങ്ങി
Wednesday, July 15, 2020 12:26 AM IST
കു​റ്റി​ക്കോ​ല്‍: പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ര്‍​ത്തി​പ്ര​ദേ​ശ​മാ​യ പ​ള്ള​ഞ്ചി​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന​ക​ളി​റ​ങ്ങി. മൂ​ന്ന് ആ​ന​ക​ളാ​ണ് പ​ക​ല്‍​സ​മ​യ​ത്തും പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. പ​ള്ള​ഞ്ചി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ കാ​ട്ടി​പ്പാ​റ, നെ​യ്യം​ക​യം, ശ​ങ്ക​രം​പാ​ടി മേ​ഖ​ല​ക​ളി​ലും മാ​സ​ങ്ങ​ളാ​യി രാ​പ്പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ കാ​ട്ടാ​ന​ക​ള്‍ വി​ഹ​രി​ക്കു​ക​യാ​ണ്. തു​ര​ത്തി​യോ​ടി​ക്കു​മ്പോ​ള്‍ തൊ​ട്ട​ടു​ത്ത വ​ന​മേ​ഖ​ല​ക​ളി​ലേ​ക്ക് പി​ന്‍​വാ​ങ്ങി​യാ​ലും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വീ​ണ്ടും തി​രി​ച്ചെ​ത്തു​ന്നു.
കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്കു പു​റ​മേ ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ളും ഇ​വ താ​റു​മാ​റാ​ക്കു​ക​യാ​ണ്. വി​വി​ധ സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രും മാ​സ​ങ്ങ​ളാ​യി പ​രാ​തി​പ്പെ​ടു​മ്പോ​ഴും ആ​ന​പ്പേ​ടി മാ​റ്റാ​ന്‍ അ​ധി​കൃ​ത​ര്‍ കാ​ര്യ​മാ​യൊ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ശ​ക്ത​മാ​ണ്.