കീം ​പ​രീ​ക്ഷ: ആശങ്കയിൽ സന്പർക്ക രോഗബാധ കൂടിയ മേഖലകൾ
Thursday, July 16, 2020 1:03 AM IST
കാ​സ​ർ​ഗോ​ഡ്: സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നു കേ​ര​ള എ​ൻ​ജി​നി​യ​റിം​ഗ്/​ഫാ​ർ​മ​സി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ ന​ട​ക്കും. കോ​വി​ഡ് വ്യാ​പ​നം ഏ​റ്റ​വും ശ​ക്ത​മാ​യി​ട്ടു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ​യും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ല്‍ നാ​ലു കേ​ന്ദ്ര​ങ്ങ​ള്‍, ചെ​ങ്ക​ള​യി​ല്‍ ര​ണ്ടു കേ​ന്ദ്ര​ങ്ങ​ള്‍, ചെ​മ്മ​നാ​ട് ഒ​രു കേ​ന്ദ്രം എ​ന്നി​ങ്ങ​നെ ഏ​ഴി​ട​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ.
എ​ന്നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ച് അ​തീ​വ​സു​ര​ക്ഷി​ത​മാ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തി​പ്പെ​ന്നും അ​തി​നാ​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
പ​രീ​ക്ഷ​യ്ക്കെ​ത്തു​ന്ന​വ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ പ്ര​ത്യേ​കം മു​റി​യി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​ക്കും. മാ​സ്‌​ക്, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ പാ​ലി​ക്കാ​ത്ത​വ​രെ പ​രീ​ക്ഷ​യെ​ഴു​താ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്കാ​യി ത​ല​പ്പാ​ടി​യി​ല്‍ പ്ര​ത്യേ​കം കെ​എ​സ്ആ​ര്‍​ടി​സി സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.