നൂ​റു​മേ​നി തി​ള​ക്ക​ത്തി​ൽ ഈ വിദ്യാലയങ്ങൾ
Thursday, July 16, 2020 1:03 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ൺ​വെ​ന്‍റ് സ്കൂ​ളി​ന് നൂ​റു​ശ​ത​മാ​നം വി​ജ​യം.
33പേ​ർ പ​ങ്കെ​ടു​ത്ത പ​രീ​ക്ഷ​യി​ൽ പ​ത്തു പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി എ ​ഗ്രേ​ഡ് നേ​ടി. 500 ൽ473 ​മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി സോ​ഫി​യ മ​രി​യ ബാ​ബു ഒ​ന്നാ​മ​തെ​ത്തി.
കാ​ഞ്ഞ​ങ്ങാ​ട്: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ന് തു​ട​ർ​ച്ച​യാ​യ പ​തി​ന​ഞ്ചാം വ​ർ​ഷ​വും നൂ​റു​മേ​നി വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 70 വി​ദ്യാ​ർ​ഥി​ക​ളി​ൽ 69 പേ​രും ഫ​സ്റ്റ് ക്ലാ​സ് നേ​ടി. എ​ട്ടു വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​വ​ണ്ണും 22 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്കും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ളെ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ബി​നോ​യ് കെ. ​ഫ്രാ​ൻ​സി​സ്, മാ​നേ​ജ​ർ ഫാ. ​ചാ​ക്കോ പു​തു​ക്കു​ള​ങ്ങ​ര, ഫി​നാ​ൻ​സ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജോ​സ് ചൂ​ര​ക്കു​ന്നേ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ടി. ജോ​സ​ഫ് എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.
വ​ര​ക്കാ​ട്: ഐ​സി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ വ​ര​ക്കാ​ട് ഓ​ക്സീ​ലി​യം സ്കൂ​ളി​ന് നൂ​റു​ശ​ത​മാ​നം വി​ജ​യം. 20 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ നാ​ലു​പേ​ർ​ക്ക് 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും 11 പേ​ർ​ക്ക് 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും മാ​ർ​ക്ക്‌ ല​ഭി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​നീ​സ് അ​ഭി​ന​ന്ദി​ച്ചു.
പ​ന​ത്ത​ടി: തു​ട​ർ​ച്ച​യാ​യി പ​തി​നാ​ലാം വ​ർ​ഷ​വും സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ കു​ട്ടി​ക​ൾ. പ​രീ​ക്ഷ​യെ​ഴു​തി​യ 44 കു​ട്ടി​ക​ളി​ൽ അ​ഞ്ചു​പേ​ർ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും 21 പേ​ർ 80 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലും മാ​ർ​ക്കു​ക​ൾ നേ​ടി.
കാ​ഞ്ഞി​ര​ടു​ക്കം: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​ർ​സു​ലൈ​ൻ പ​ബ്ലി​ക് സ്കൂ​ളി​ന് തു​ട​ർ​ച്ച​യാ​യ ഒ​ൻ​പ​താം ത​വ​ണ​യും നൂ​റു​മേ​നി​യു​ടെ അ​ഭി​മാ​ന​നേ​ട്ടം. 22 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ നാ​ലു പേ​ർ​ക്ക് 90 ശ​ത​മാ​ന​ത്തി​ൽ
അ​ധി​ക​വും ഒ​ൻ​പ​തു പേ​ർ 80 ശ​ത​മാ​ന​ത്തി​ല​ധി​ക​വും മാ​ർ​ക്ക് നേ​ടി. മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പി​ടി​എ​യു​ടെ​യും, മ​റ്റു ര​ക്ഷി​താ​ക്ക​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം സ​മ്മാ​നി​ച്ച​തെ​ന്നു പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​ൻ​സി കു​ര്യ​ൻ അ​റി​യി​ച്ചു.
വ​ര​ക്കാ​ട്: വ​ള്ളി​യോ​ട​ൻ കേ​ളു​നാ​യ​ർ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ന് പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ സ​യ​ൻ​സി​ന് നൂ​റു ശ​ത​മാ​നം വി​ജ​യം. ഹ്യു​മാ​നി​റ്റീ​സി​ൽ 92.3 ശ​ത​മാ​നം വി​ജ​യം നേ​ടി. 125 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 11 കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു.
വ​ള്ളി​ക്ക​ട​വ്: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ്സ് പ​രീ​ക്ഷ​യി​ൽ നൂ​റു​മേ​നി നേ​ടി മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ . എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​വ​ൺ നേ​ടി​യ റി​യ​മേ​രി സി​റി​ൾ അ​ഭി​മാ​ന​മാ​യി. വി​ജ​യി​ക​ളെ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മെ​ർ​ലി​ൻ നെ​ല്ലി​ത്താ​നം അ​ഭി​ന​ന്ദി​ച്ചു.