ഇരട്ടിയിലധികം രോഗമുക്തർ
Saturday, August 1, 2020 12:56 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത് 52 പേ​ര്‍​ക്ക്. ഇ​തി​ല്‍ ഉ​റ​വി​ടം ല​ഭ്യ​മാ​കാ​ത്ത എ​ട്ടു​പേ​ര്‍ ഉ​ള്‍​പ്പെ​ടെ 47 പേ​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ര​ണ്ടു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും മൂ​ന്നു​പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്.
ജി​ല്ല​യി​ല്‍ നി​ന്ന് രോ​ഗ​ബാ​ധി​ത​രാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 129 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി.
കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ (10), കു​മ്പ​ള (9), പു​ത്തി​ഗെ (6), മം​ഗ​ല്‍​പ്പാ​ടി (6), പ​ള്ളി​ക്ക​ര (3), ചെ​ങ്ക​ള (2), കും​ബ​ഡാ​ജെ (2), വൊ​ര്‍​ക്കാ​ടി (2), പൈ​വ​ളി​കെ (1), ബെ​ള്ളൂ​ര്‍ (1), കു​റ്റി​ക്കോ​ല്‍ (1), പു​ല്ലൂ​ര്‍-​പെ​രി​യ (1), നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ (1), ക​ള്ളാ​ര്‍ (1), മ​ടി​ക്കൈ (1) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​വ​രു​ടെ എ​ണ്ണം. ഇ​തി​ല്‍ മം​ഗ​ല്‍​പ്പാ​ടി​യി​ല്‍ നി​ന്നു​ള്ള നാ​ലു​പേ​രു​ടെ​യും കും​ബ​ഡാ​ജെ, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ, പു​ല്ലൂ​ര്‍-​പെ​രി​യ, പ​ള്ളി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഓ​രോ​രു​ത്ത​രു​ടെ​യും രോ​ഗ ഉ​റ​വി​ടം ല​ഭ്യ​മാ​യി​ട്ടി​ല്ല.
ക​ര്‍​ണാ​ട​ക, ഡ​ല്‍​ഹി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി എ​ത്തി​യ ര​ണ്ട് മം​ഗ​ല്‍​പ്പാ​ടി സ്വ​ദേ​ശി​ക​ളും ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നെ​ത്തി​യ പു​ല്ലൂ​ര്‍-​പെ​രി​യ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​ണ് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ രോ​ഗ​ബാ​ധി​ത​ര്‍. ക​ള്ളാ​ര്‍ (ഒ​ന്ന്) പു​ല്ലൂ​ര്‍-​പെ​രി​യ (ഒ​ന്ന്) എ​ന്നി​ങ്ങ​നെ​യാ​ണ് വി​ദേ​ശ​ത്തു​നി​ന്നെ​ത്തി രോ​ഗ​ബാ​ധി​ത​രാ​യ​വ​ര്‍.
പ​ര​വ​ന​ടു​ക്കം സി​എ​ഫ്എ​ല്‍​ടി​സി (72), മ​ഞ്ചേ​ശ്വ​രം ഗോ​വി​ന്ദ​പൈ കോ​ള​ജ് സി​എ​ഫ്എ​ല്‍​ടി​സി (36), പ​ട​ന്ന​ക്കാ​ട് സി​യു​കെ ഓ​ള്‍​ഡ് കാ​മ്പ​സ് സി​എ​ഫ്എ​ല്‍​ടി​സി (10), ഉ​ദ​യ​ഗി​രി സി​എ​ഫ്എ​ല്‍​ടി​സി (7), വി​ദ്യാ​ന​ഗ​ര്‍ സി​എ​ഫ് എ​ല്‍​ടി​സി(2), കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് (1), കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി (1) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം.
വീ​ടു​ക​ളി​ല്‍ 2,493 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1,028 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 3,521 പേ​രാ​ണ്. 238 പേ​രെ പു​തൂ​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
ആ​ര്‍​ടി​പി​സി​ആ​ര്‍ (23,041) ,ആ​ന്‍റി​ജ​ന്‍ (6,240) ടെ​സ്റ്റു​ക​ളി​ലാ​യി ഇ​തു​വ​രെ 29,281 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 900 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.