‘ച​ന്ദ്രേ​ട്ട​ന്‍ എ​വി​ടെ​യാ' പ്ര​ചാ​ര​ണം ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത​താ​യി രാ​ജു ക​ട്ട​ക്ക​യം
Saturday, August 1, 2020 12:56 AM IST
വെ​ള്ള​രി​ക്കു​ണ്ട്: "ച​ന്ദ്രേ​ട്ട​ന്‍ എ​വി​ടെ​യാ' എ​ന്ന ചോ​ദ്യ​വു​മാ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ തു​ട​ങ്ങി​വ​ച്ച ഹാ​ഷ് ടാ​ഗ് പ്ര​ചാ​ര​ണം കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലും പ്ര​വാ​സ​ലോ​ക​ത്തു​മു​ള്ള പൊ​തു​സ​മൂ​ഹം ഏ​റ്റെ​ടു​ത്ത​താ​യി പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യ ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റെ രാ​ജു ക​ട്ട​ക്ക​യം പ​റ​ഞ്ഞു.
കാ​സ​ര്‍​ഗോ​ഡ് ജി​ല്ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​ക​ളി​ലൊ​ന്നി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ള്‍ ജി​ല്ല​യു​ടെ മ​ന്ത്രി​യാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ അ​സാ​ന്നി​ധ്യം എ​ല്ലാ​യി​ട​ത്തും ച​ര്‍​ച്ച​യാ​വു​ക​യാ​ണ്.
പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്ത് വെ​റു​തേ ഇ​രി​ക്കു​ന്ന റ​വ​ന്യൂ മ​ന്ത്രി​യു​ടെ മൈ​ക്ക് പോ​ലും ഇ​തു​വ​രെ ഓ​ണ്‍ ചെ​യ്യേ​ണ്ടി​വ​ന്നി​ട്ടി​ല്ല. ജ​ന​വി​കാ​രം മ​ന​സി​ലാ​ക്കി ഇ​നി​യെ​ങ്കി​ലും അ​തി​ന​നു​സ​രി​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.