ഹോ​മി​യോ പ്ര​തി​രോ​ധ​മ​രു​ന്ന് വി​ത​ര​ണം
Saturday, August 1, 2020 12:56 AM IST
പേ​രാ​വൂ​ര്‍: കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പേ​രാ​വൂ​ര്‍ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര്‍​ക്ക് ഹോ​മി​യോ പ്ര​തി​രോ​ധ​മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു. പെ​രു​മ്പു​ന്ന​യി​ലെ പാ​മ്പാ​ടി​യി​ല്‍ ന​ഴ്‌​സ​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​രു​ന്ന് വി​ത​ര​ണം ചെ​യ്ത​ത്. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ജോ​ണി പാ​മ്പാ​ടി​യി​ല്‍, ഡി​സി​സി മെം​ബ​ര്‍ സു​രേ​ഷ് ചാ​ലാ​റ​ത്ത് എ​ന്നി​വ​ര്‍ സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് 40 യൂ​ണി​റ്റ് പ്ര​തി​രോ​ധ​മ​രു​ന്ന് എ​സ്‌​ഐ എം.​എ​ന്‍ ബി​ജോ​യി​ക്കു കൈ​മാ​റി​യ​ത്. എ​സ്‌​ഐ​മാ​രാ​യ എം.​പി. കൃ​ഷ്ണ​ന്‍, പി.​പി. പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
ചെ​റു​പു​ഴ: ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ലു​വ​ള്ളി ഹോ​മി​യോ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ഹോ​മി​യോ പ്ര​തി​രോ​ധ​മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​ന്നി കാ​വാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രി​യ​ക്ക​ര വാ​ര്‍​ഡി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കും മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു. വാ​ര്‍​ഡ് വി​ക​സ​ന​സ​മി​തി അം​ഗ​ങ്ങ​ളും കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രും മ​രു​ന്നു​വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.