ഭീഷണി പടർത്തി ക​ട​ന്ന​ല്‍​ക്കൂട്
Monday, August 3, 2020 12:54 AM IST
പ​യ്യ​ന്നൂ​ര്‍: കാ​ടി​റ​ങ്ങി​യെ​ത്തി​യ ഭൂ​ത​പ്പാ​നി ക​ട​ന്ന​ലു​ക​ള്‍ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്നു. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ വ​ന്‍​കാ​ടു​ക​ളി​ല്‍ ക​ണ്ടു​വ​ന്നി​രു​ന്ന ഇ​ത്ത​രം ക​ട​ന്ന​ലു​ക​ള്‍ കാ​ടു​വി​ട്ടി​റ​ങ്ങി​യ​താ​ണ് ജ​ന​ങ്ങ​ളി​ല്‍ ഭീ​തി​യു​ണ​ര്‍​ത്തു​ന്ന​ത്. ഇ​തോ​ടെ ഇ​ത്ത​രം ഭൂ​ത​പ്പാ​നി ക​ട​ന്ന​ലു​ക​ളെ നീ​ക്കം ചെ​യ്യു​ന്ന അ​ടു​ത്തി​ല​യി​ലെ നാ​ണി​യി​ല്‍ പ്ര​കാ​ശ​ന്‍ (37) വി​ശ്ര​മ​മി​ല്ലാ​ത്ത ഓ​ട്ട​ത്തി​ലും.
വ​ലി​യ കു​ട​ത്തി​ന്‍റെ ആ​കൃ​തി​യി​ല്‍ കൂ​ടു​കെ​ട്ടു​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​രം വ​ലി​യ ക​ട​ന്ന​ലു​ക​ള്‍​ക്ക് ഭൂ​ത​പ്പാ​നി​യെ​ന്ന പേ​രു​വ​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ലം മു​ത​ലാ​ണ് ചാ​മു​ണ്ടി ക​ട​ന്ന​ലെ​ന്നും കാ​ട്ടു​ക​ട​ന്ന​ലെ​ന്നും വി​ളി​ക്കു​ന്ന ഇ​വ കാ​ടു​വി​ട്ട് നാ​ട്ടി​ല്‍ പ​ര​ന്ന​ത്. കാ​ല​വ​ര്‍​ഷം ക​ന​ത്ത​തോ​ടെ സ​മീ​പ ദി​വ​സ​ങ്ങ​ളി​ലാ​യി നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ലെ വീ​ടു​ക​ളു​ടെ മേ​ല്‍​ക്കൂ​ര​ക​ളി​ലും തെ​ങ്ങി​ന് മു​ക​ളി​ലു​മൊ​ക്കെ​യാ​ണ് കൂ​ടു കൂ​ട്ടു​ന്ന​ത്. ക​ട​ന്ന​ല്‍ കൂ​ടി​ന്‍റെ സാ​ന്നി​ധ്യം കാ​ര​ണം വീ​ടൊ​ഴി​ഞ്ഞ് താ​മ​സം മാ​റ്റേ​ണ്ടി​വ​ന്ന സം​ഭ​വം വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. തെ​ങ്ങു​ക​ളി​ല്‍ കൂ​ടു​കൂ​ട്ടി​ക്ക​ഴി​ഞ്ഞാ​ല്‍ തെ​ങ്ങ് തീ​യി​ട്ട് ന​ശി​പ്പി​ക്കാ​നേ സാ​ധി​ക്കൂ​വെ​ന്ന് പ്ര​കാ​ശ​ന്‍ പ​റ​യു​ന്നു. സാ​ധാ​ര​ണ ക​ട​ന്ന​ലു​ക​ളു​ടെ പ​ത്തി​ര​ട്ടി വി​ഷാം​ശ​മു​ള്ള ഭൂ​ത​പ്പാ​നി​യു​ടെ കു​ത്തേ​റ്റ് നി​ര​വ​ധി മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന​താ​ണ് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കാ​ന്‍ കാ​ര​ണം.
ഭൂ​ത​പ്പാ​നി​യു​ടെ ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​ര്‍​ക്ക് പ്ര​കാ​ശ​ന്‍ നാ​ണി​യി​ലി​ന്‍റെ സേ​വ​നം ആ​ശ്വാ​സ​മാ​കു​ന്നു​ണ്ട്. ഭൂ​ത​പ്പാ​നി വ്യാ​പ​ക​മാ​യ​തോ​ടെ പ്ര​കാ​ശ​ന് വി​ശ്ര​മ​മി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളാ​ണി​പ്പോ​ള്‍. എ​ട്ടു വ​ര്‍​ഷം മു​മ്പ് മാ​ട്ടൂ​ലി​ല്‍ പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ ഒ​രാ​ള്‍ കാ​ട്ടു​ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റു​മ​രി​ച്ചി​രു​ന്നു. അ​ന്ന് അ​തി​ന്‍റെ കൂ​ടു​ക​ള്‍ തീ​യി​ട്ട് ന​ശി​പ്പി​ച്ചു​കൊ​ണ്ട് തു​ട​ങ്ങി​യ​താ​ണ് കാ​ട്ടു​ക​ട​ന്ന​ലു​ക​ളോ​ടു​ള്ള പ്ര​കാ​ശ​ന്‍റെ പോ​രാ​ട്ടം. ഇ​തോ​ടെ​യാ​ണ് ക​ട​ന്ന​ലു​ക​ളു​ടെ ഭീ​ഷ​ണി​യു​ണ്ടാ​കു​മ്പോ​ള്‍ പോ​ലീ​സും വ​നം​വ​കു​പ്പും പ്ര​കാ​ശ​നെ വി​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.
ക​രി​വെ​ള്ളൂ​ര്‍, കോ​റോം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് ഇ​ത്ത​രം ക​ട​ന്ന​ലു​ക​ളു​ടെ കു​ത്തേ​റ്റി​രു​ന്നു. ഒ​രു വ​ര്‍​ഷം മു​മ്പ് വെ​ങ്ങ​ര​യി​ല്‍ ഭൂ​ത​പ്പാ​നി ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു.​അ​ന്ന് പ്ര​ദേ​ശ​ത്തെ കൂ​ട് ന​ശി​പ്പി​ച്ച് ജ​ന​ങ്ങ​ളു​ടെ ഭീ​തി​യൊ​ഴി​വാ​ക്കി​യ​ത് പ്ര​കാ​ശ​നാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് വെ​ങ്ങ​ര, ഏ​ഴോം ചെ​റു​താ​ഴം, മാ​ടാ​യി, ക​ണ്ണ​പു​രം, ചെ​റു​കു​ന്ന് പ​യ്യ​ന്നൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ര​വ​ധി ക​ട​ന്ന​ൽ​ക്കൂ​ട് പ്ര​കാ​ശ​ന്‍ നീ​ക്കം ചെ​യ്തി​രു​ന്നു.​വ​നം​വ​കു​പ്പി​ന്‍റെ അ​നു​വാ​ദ​വും സ​ര്‍​ട്ടി​ഫി​ക്ക​റ്റും മ​രം​മു​റി തൊ​ഴി​ലാ​ളി​യാ​യ പ്ര​കാ​ശ​ന് ല​ഭി​ച്ചി​ട്ടു​മു​ണ്ട്. വ​നം വ​കു​പ്പ് ന​ല്‍​കു​ന്ന സ്പ്രേ ​അ​ടി​ച്ചാ​ണ് കാ​ട്ടു​ക​ട​ന്ന​ലു​ക​ളെ തു​ര​ത്തു​ന്ന​ത്. മ​ര​ണം പ​തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​യ​തി​നാ​ല്‍ ഈ ​തൊ​ഴി​ല്‍ ചെ​യ്യു​ന്ന​തി​ന് വീ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ എ​തി​ര്‍​പ്പു​ണ്ട്. ഈ ​എ​തി​ര്‍​പ്പു​ക​ളെ അ​വ​ഗ​ണി​ച്ചാ​ണ് പ്ര​കാ​ശ​ന്‍ ഭൂ​ത​പ്പാ​നി​യോ​ടു​ള്ള യു​ദ്ധം തു​ട​രു​ന്ന​ത്. ഭൂ​ത​പ്പാ​നി​യു​ടെ വ്യാ​പ​ന​ത്തോ​ടെ കോ​വി​ഡ് കാ​ല​മാ​യി​ട്ടും പ്ര​കാ​ശ​ന്‍ തി​ര​ക്കി​ലാ​ണ്. ഇ​ന്ന​ലെ ഏ​ഴോം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ ഭൂ​ത​പ്പാ​നി നീ​ക്കം ചെ​യ്ത​തോ​ടെ ആ​യി​ര​ത്തി ര​ണ്ട് കാ​ട്ടു​ക​ട​ന്ന​ൽ​ക്കൂ​ടാ​ണ് പാ​ല​ക്കാ​ട് മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും ഇ​ദ്ദേ​ഹം നീ​ക്കം ചെ​യ്ത​ത്. സാ​ഹ​സി​ക​ത കൂ​ട​പ്പി​റ​പ്പാ​യ പ്ര​കാ​ശ​ന്‍റെ സേ​വ​നം ബു​ദ്ധി​മു​ട്ടു​ള്ള​യി​ട​ങ്ങ​ളി​ലെ മ​ര​ങ്ങ​ള്‍ മു​റി​ച്ച് നീ​ക്കു​ന്ന​തി​നാ​യി വൈ​ദ്യു​തി ബോ​ര്‍​ഡു​ദ്യോ​ഗ​സ്ഥ​രും തേ​ടാ​റു​ണ്ട്. ഒ​രു മാ​സം മു​മ്പ് അ​ടു​ത്തി​ല​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് കി​ണ​റ്റി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ ടി​പ്പ​ര്‍ ലോ​റി​യി​ല്‍ നി​ന്നും ഡ്രൈ​വ​റെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​തും പ്ര​കാ​ശ​നാ​യി​രു​ന്നു. അ​ടു​ത്തി​ല​യി​ലെ പ​രേ​ത​നാ​യ ന​ട​ക്ക​ല്‍ ദാ​മോ​ദ​ര​ന്‍റെ​യും നാ​ണി​യി​ല്‍ നാ​രാ​യ​ണി​യു​ടെ​യും മ​ക​നാ​ണ്. പ്ര​കാ​ശ​ന്‍റെ ന​മ്പ​ര്‍: 9961238795.