ചെ​റു​കി​ട സം​രം​ഭ​ക​ർ​ക്കെ​തി​രെ​യു​ള്ള നി​ല​പാ​ട് സി​പി​എം ഉ​പേ​ക്ഷി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
Monday, August 3, 2020 12:54 AM IST
പ​യ്യാ​വൂ​ര്‍: കേ​ര​ള​ത്തി​ല്‍ ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു​ശേ​ഷം സ​ര്‍​ക്കാ​രി​നെ വി​ശ്വ​സി​ച്ച് 93,000 ത്തോ​ളം പേ​ര്‍ ചെ​റു​തും വ​ലു​തു​മാ​യി സം​രം​ഭ​ങ്ങ​ള്‍ വാ​യ്പ എ​ടു​ത്തും മ​റ്റും തു​ട​ങ്ങി​യെ​ങ്കി​ലും ഇ​തി​ല്‍ 51,000 പ​ദ്ധ​തി​ക​ളും സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മ​റ്റും പൂ​ട്ടി​ച്ചെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ക​ണ്ണൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ജ​സ് സെ​ബാ​സ്റ്റ്യ​ന്‍. വാ​യ്പ​യെ​ടു​ത്ത സം​രം​ഭ​ക​രെ മു​ഴു​വ​ന്‍ കു​ത്തു​പാ​ള​യെ​ടു​പ്പി​ച്ച​തി​നൊ​പ്പം നി​ര​വ​ധി കേ​സു​ക​ളി​ല്‍ പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തേ സ​മീ​പ​ന​മാ​ണ് പ്ര​വാ​സി​ക​ളോ​ടും സ​ര്‍​ക്കാ​ര്‍ കാ​ട്ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​യൂ​ത്ത് ഫ്ര​ണ്ട് -എം ​ജോ​സ​ഫ് വി​ഭാ​ഗം ക​ണ്ണൂ​ര്‍ ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ബു മ​ണി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​ബു വെ​ള്ളി​മൂ​ഴ, മ​നോ​ജ് തു​ണ്ടി​യി​ല്‍, ന​ജീ​ബ് പാ​റ​യ്ക്ക​ല്‍, ആ​ന്‍റോ ക​പ്പ​ലു​മാ​ക്ക​ല്‍, പ്രി​ന്‍​സ് പു​ഞ്ച​ക്കു​ന്നേ​ല്‍, ടി.​എ. ബി​നോ​യ്, അ​ഭി​മ​ന്യു യാ​ദ​വ്, ഷി​ജി കാ​ക്ക​ലി​ല്‍, ആ​കാ​ശ് പൈ​മ്പ​ള്ളി​ല്‍, ജി​ത്തു മ​ണി​മ​ല, എ​ബി ടോ​മി, ബി​ജു ഈ​ട്ടി​ക്ക​ല്‍, റെ​നി പ​ഴ​യ​ത്തോ​ട്ടം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.