സം​സ്ഥാ​ന​പാ​ത​യി​ല്‍ റോ​ഡി​നു മ​ധ്യ​ത്തി​ല്‍ ഉ​റ​വ; ക​ലു​ങ്ക് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Tuesday, August 4, 2020 1:14 AM IST
രാ​ജ​പു​രം: പാ​ണ​ത്തൂ​ര്‍-​കാ​ഞ്ഞ​ങ്ങാ​ട് സം​സ്ഥാ​ന​പാ​ത​യി​ലെ മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡി​ല്‍ മ​ഴ​വെ​ള്ളം ഉ​റ​വ പൊ​ട്ടു​ന്നു. പ​ടി​മ​രു​തി​നും ചു​ള്ളി​ക്ക​ര ഡോ​ണ്‍​ബോ​സ്‌​ക്കോ​യ്ക്കും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്താ​ണ് റോ​ഡി​ല്‍ ഉ​റ​വ പൊ​ട്ടു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ല്‍-​മേ​യ് മാ​സ​ങ്ങ​ളി​ലാ​ണ് റോ​ഡ് ന​വീ​ക​രി​ച്ചു ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​യ​ത്. ഈ ​സ​മ​യ​ത്തു ത​ന്നെ ഇ​വി​ടെ ഒ​രു ക​ലു​ങ്ക് നി​ര്‍​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ക​ലു​ങ്ക് നി​ര്‍​മി​ക്കാ​തെ ത​ന്നെ ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള മ​ഴ​ക്കാ​ല​ത്ത് ഉ​റ​വ​പൊ​ട്ടി ടാ​റിം​ഗ് ഇ​ള​കി റോ​ഡ് നാ​ശോ​ന്മു​ഖ​മാ​വു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം വി​ള്ള​ലു​ണ്ടാ​യ ഭാ​ഗ​ത്ത് കോ​ണ്‍​ക്രീ​റ്റ് നി​റ​ച്ചു വീ​ണ്ടും ടാ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തും ഫ​ലം ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് ഈ ​വ​ര്‍​ഷം വീ​ണ്ടും ഉ​റ​വ പൊ​ട്ടി​യ​തോ​ടെ തെ​ളി​യു​ന്ന​ത്.

റോ​ഡി​ല്‍ സ്ഥി​ര​മാ​യി ഉ​റ​വ​പൊ​ട്ടു​ന്ന സ്ഥാ​ന​ത്ത് ക​ലു​ങ്ക് നി​ര്‍​മി​ച്ചു പ്ര​ശ്‌​ന​ത്തി​ന് സ്ഥി​ര​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന് കേ​ര​ള ജ​ന​പ​ക്ഷം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി കൊ​ല്ലം​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നോ​ദ് ചെ​ട്ടി​ക്കാ​തോ​ട്ട​ത്തി​ല്‍, റോ​ബി​ന്‍ മൈ​ലാ​ടൂ​ര്‍, ബി​ന്ദു​മോ​ള്‍ ചാ​ക്കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.