വ​ല​യി​ല്‍ കു​രു​ങ്ങി​യ ക​ട​ലാ​മ​ക​ളെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി
Friday, August 7, 2020 12:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മേ​ലാ​സ​ക​ലം വ​ല​യി​ല്‍ കു​രു​ങ്ങി മാ​സ​ങ്ങ​ളാ​യി ന​ര​ക​യാ​ത​ന അ​നു​ഭ​വി​ച്ച ക​ട​ലാ​മ​ക​ളെ അ​ജാ​നൂ​ര്‍ ക​ട​പ്പു​റ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്നു.

ചി​ത്താ​രി അ​ഴി​മു​ഖ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ വീ​ശു​വ​ല​യെ​റി​യാ​ന്‍ എ​ത്തി​യ ര​മേ​ന്ദ്ര​നും അ​ജ​യ​നു​മാ​ണ് മ​റ്റെ​വി​ടെ​യോ നി​ന്ന് വ​ല​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളി​ല്‍ കു​രു​ങ്ങി​യ നി​ല​യി​ല്‍ നീ​ന്തി​യെ​ത്തി​യ ര​ണ്ടു ക​ട​ലാ​മ​ക​ളെ ക​ണ്ട​ത്. ഇ​വ​യെ ക​ര​ക്കെ​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​ഴി​യു​ടെ ഭാ​ഗ​ത്തെ ശ​ക്ത​മാ​യ ഒ​ഴു​ക്കു കാ​ര​ണം സാ​ധി​ച്ചി​ല്ല.

ഇ​വ​ര്‍ ന​ല്‍​കി​യ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ പ്ര​ശാ​ന്ത​ന്‍, ശ​ശി,സ​ത്യ​ന്‍, സ​തീ​ശ​ന്‍, പ്ര​മോ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ക​ട​ലാ​മ​ക​ളെ ക​ര​യി​ലേ​ക്കു ക​യ​റ്റി വ​ല​യ​റു​ത്തു​മാ​റ്റു​ക​യാ​യി​രു​ന്നു. അ​ല്പ​മ​ക​ലെ ചി​ത്താ​രി പു​ഴ​യോ​ടു ചേ​ര്‍​ന്ന് മ​റ്റു ര​ണ്ടു ക​ട​ലാ​മ​ക​ളെ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ല്‍ ഒ​ന്ന് കാ​ല​റ്റ നി​ല​യി​ലും മ​റ്റേ​ത് ഒ​രു കാ​ലി​നു പ​രി​ക്കേ​റ്റ നി​ല​യി​ലു​മാ​യി​രു​ന്നു. ഇ​വ​യേ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ര​യ്ക്കെ​ത്തി​ച്ചു. ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യ ക​ട​ലാ​മ​ക​ളെ നീ​ലേ​ശ്വ​രം തൈ​ക്ക​ട​പ്പു​റ​ത്തെ നെ​യ്ത​ല്‍ ക​ട​ലാ​മ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.