ത​ല​ക്കാ​വേ​രി ഉ​രു​ള്‍​പ്പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​രി​ല്‍ മ​ല​യാ​ളി​യും
Sunday, August 9, 2020 12:20 AM IST
മ​ടി​ക്കേ​രി(​കൂ​ര്‍​ഗ്): ക​ഴി​ഞ്ഞ​ദി​വ​സം ത​ല​ക്കാ​വേ​രി​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​രി​ല്‍ ഒ​രാ​ള്‍ മ​ല​യാ​ളി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ത​ല​ക്കാ​വേ​രി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​ദി​ക​ര്‍​മ​ങ്ങ​ളി​ല്‍ സ​ഹാ​യി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന മു​ള്ളേ​രി​യ അ​ഡൂ​ര്‍ സ്വ​ദേ​ശി ശ്രീ​നി​വാ​സ് (30) ആ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. ദു​ര​ന്ത​ത്തി​ല്‍ കാ​ണാ​താ​യ മു​ഖ്യ പൂ​ജാ​രി നാ​രാ​യ​ണ ആ​ചാ​ര്യ​യു​ടെ വീ​ട്ടി​ല്‍ ത​ന്നെ​യാ​ണ് ശ്രീ​നി​വാ​സ് താ​മ​സി​ച്ചി​രു​ന്ന​ത്.

അ​ഡൂ​ര്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ല​ക്ഷ്മി​നാ​രാ​യ​ണ പ​ഡി​ല്ലാ​യ​യു​ടെ മ​ക​നാ​യ ശ്രീ​നി​വാ​സ് സം​ഭ​വം ന​ട​ന്ന ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നു വ​രെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഓ​ണ്‍​ലൈ​നി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ത​ല​ക്കാ​വേ​രി​യി​ല്‍ ക​ന​ത്ത മ​ഴ​യാ​ണെ​ന്ന വി​വ​ര​വും അ​റി​യി​ച്ചി​രു​ന്നു.

സ​ന്ധ്യ​യോ​ടെ ഫോ​ണ്‍ ബ​ന്ധ​വും ഇ​ല്ലാ​താ​വു​ക​യാ​യി​രു​ന്നു. രാ​ത്രി ഒ​മ്പ​തു​മ​ണി മു​ത​ല്‍ ഇ​വി​ടെ​നി​ന്ന് അ​യ​ച്ച വാ​ട്‌​സ് ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ള്‍ വാ​യി​ച്ച​താ​യി കാ​ണു​ന്നി​ല്ല.പി​താ​വ് ല​ക്ഷ്മി​നാ​രാ​യ​ണ അ​ഡൂ​രി​ല്‍ ഹോ​ട്ട​ല്‍ ന​ട​ത്തു​ക​യാ​ണ്. ഇ​വി​ടെ പാ​ച​ക​ജോ​ലി​ക​ളി​ലും സ​ഹാ​യി​ച്ചി​രു​ന്ന ശ്രീ​നി​വാ​സ് ത​ല​ക്കാ​വേ​രി​ക്കു പു​റ​മേ ഉ​പ്പി​ന​ങ്ങാ​ടി, മം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ലും സ​ഹാ​യി​യാ​യി പോ​കാ​റു​ണ്ടാ​യി​രു​ന്നു.