മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് നീ​ക്കി​വ​ച്ച തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കി
Tuesday, August 11, 2020 12:42 AM IST
പ​ര​പ്പ: മ​ക​ളു​ടെ വി​വാ​ഹ ച​ട​ങ്ങു​ക​ള്‍​ക്ക് നീ​ക്കി​വ​ച്ച ഒ​രു ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് കൈ​മാ​റി. പ​ര​പ്പ മു​ണ്ട്യാ​ന​ത്തെ പി.​കെ. ബാ​ല​കൃ​ഷ്ണ​നാ​ണ് മ​ഹാ​മാ​രി​യും പേ​മാ​രി​യും നാ​ടി​നെ ന​ടു​ക്കു​ന്ന കാ​ല​ത്ത് ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ സം​ഭാ​വ​ന​യേ​കി മാ​തൃ​ക​യാ​കു​ന്ന​ത്. ഈ ​മാ​സം എ​ട്ടി​ന് പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍റെ​യും കാ​ര്‍​ത്യാ​യ​നി​യു​ടേ​യും മ​ക​ള്‍ കാ​വ്യ കൃ​ഷ്ണ​നും ക​രി​ന്ത​ളം കാ​ലി​ച്ചാ​മ​ര​ത്തെ ര​ജി​തും വി​വാ​ഹി​ത​രാ​യി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ല​ളി​ത​മാ​യി ന​ട​ത്തി​യ വി​വാ​ഹ​ത്തി​ല്‍ ബാ​ക്കി​വ​ച്ച തു​ക വി​വാ​ഹ​വേ​ദി​യി​ല്‍ വ​ച്ച് ബാ​ല​കൃ​ഷ്ണ​ന്‍ ലോ​ക കേ​ര​ളാ സ​ഭാം​ഗം മാ​ധ​വ​ന്‍ പാ​ടി​യ്ക്ക് കൈ​മാ​റി. തി​ങ്ക​ളാ​ഴ്ച തു​ക ഇ​രു​വ​രും ക​ള​ക്ട​റേ​റ്റി​ലെ​ത്തി ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ല്‍​കി.