കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണം: കെ​എ​സ്‌‌​യു
Thursday, August 13, 2020 12:48 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​ധ്യാ​പ​ക​ക്ഷാ​മം മൂ​ലം ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍-​എ​യ്ഡ​ഡ് കോ​ള​ജു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം അ​വ​താ​ള​ത്തി​ലാ​ണെ​ന്ന് കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വ​നീ​ത് ച​ന്ദ്ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.
പ​ല കോ​ള​ജു​ക​ളി​ലും 50 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ മാ​ത്ര​മാ​ണ് സ്ഥി​രാ​ധ്യാ​പ​ക​രു​ള്ള​ത്. ഇ​ത് വി​ദ്യാ​ര്‍​ഥി​ക​ളെ ഏ​റെ വ​ല​യ്ക്കു​ന്നു​ണ്ട്. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ധ്യാ​പ​ക ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ചെ​യ്തി​രു​ന്ന​തു​പോ​ലെ ആ​വ​ശ്യ​ത്തി​ന് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ന​വ​നീ​ത് ച​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.