റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്കും ക​മ്മ്യൂ​ണി​റ്റി ലീ​ഡ​ര്‍​മാ​ര്‍​ക്കും ഇ​ന്ന് കോ​വി​ഡ് പ്ര​തി​രോ​ധ​പ​രി​ശീ​ല​നം
Friday, August 14, 2020 1:09 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍, തീ​ര​ദേ​ശ ജാ​ഗ്ര​താ സ​മി​തി ക​മ്മ്യൂ​ണി​റ്റി ലീ​ഡ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഇ​ന്ന് (ഓ​ഗ​സ്റ്റ് 14) വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി കോ​വി​ഡ് പ്ര​തി​രോ​ധ പ​രി​ശീ​ല​നം ന​ല്‍​കും.
റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്ക് രാ​വി​ലെ ഒ​മ്പ​തി​നും ക​മ്മ്യൂ​ണി​റ്റി ലീ​ഡ​ര്‍​മാ​ര്‍​ക്ക് ഉ​ച്ച​യ്ക്ക് ര​ണ്ടി​നു​മാ​ണ് പ​രി​ശീ​ല​നം. വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​യോ​ഗി​ച്ചി​ട്ടു​ള്ള വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കും.

പി. ​രാ​ഘ​വ​ന്‍ ര​ക്ത​സാ​ക്ഷി​ദി​നം ആ​ച​രി​ച്ചു

പെ​രി​യ: ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി.​രാ​ഘ​വ​ന്‍റെ മു​പ്പ​താം ര​ക്ത​സാ​ക്ഷി ദി​നം ആ​ച​രി​ച്ചു. അ​മ്പ​ല​ത്ത​റ കു​മ്പ​ള​യി​ലെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. സി.​കെ. അ​ര​വി​ന്ദ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. അ​ഡ്വ.​എം.​കെ. ബാ​ബു​രാ​ജ്, ജ​നാ​ര്‍​ദ​ന​ന്‍ ക​ല്യോ​ട്ട്, എം.​കെ. അ​നൂ​പ്, അ​മീ​ര്‍ അ​ലി, ര​ഞ്ജി​ത് എ​തി​ര്‍​ക്ക​യ, രാ​ഗേ​ഷ് ചെ​റു​വ​ലം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. 1990 ല്‍ ​യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ല്‍​ദി​ന​ത്തി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​മ്പോ​ള്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ഞ്ച​രി​ച്ച ജീ​പ്പി​ടി​ച്ചാ​ണ് രാ​ഘ​വ​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്.