പൊ​തു​ജ​ന​ങ്ങ​ളെ ഹാ​ര്‍​ബ​റു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കി​ല്ല
Friday, August 14, 2020 1:09 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ജി​ല്ല​യി​ലും കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് ജി​ല്ലാ കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗം അ​റി​യി​ച്ചു. മൊ​ത്ത​വി​ത​ര​ണ​ക്കാ​ര്‍​ക്കു മാ​ത്ര​മാ​യി​രി​ക്കും ഹാ​ര്‍​ബ​റു​ക​ളി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ​യും മ​ത്സ്യം വാ​ങ്ങാ​ന്‍ വ​രു​ന്ന പൊ​തു​ജ​ന​ങ്ങ​ളെ​യും പ്ര​വേ​ശി​പ്പി​ക്കി​ല്ല.
കോ​വി​ഡ് -19 സാ​മൂ​ഹ്യ വ്യാ​പ​ന​ഭീ​ഷ​ണി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജി​ല്ല​യി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള​ള​തെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ഒ​റ്റ അ​ക്ക​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന ര​ജി​സ്റ്റ​ര്‍ ന​മ്പ​റി​ലു​ള​ള യാ​ന​ങ്ങ​ള്‍ തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള​ളി ദി​വ​സ​ങ്ങ​ളി​ലും ഇ​ര​ട്ട അ​ക്ക​ത്തി​ലു​ള്ള യാ​ന​ങ്ങ​ള്‍ ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലും മാ​ത്ര​മേ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ അ​നു​മ​തി​യു​ള്ളൂ.
എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളും കൃ​ത്യ​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ക്ക​ണം. കൈ​യു​റ, മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ​യും ഉ​പ​യോ​ഗി​ക്ക​ണം.