മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്‍റെ ഉ​റ​വി​ടം അ​ന്വേ​ഷി​ച്ചെ​ത്തി; ക​ണ്ടെ​ത്തി​യ​ത് എ​ലി​വി​ഷം
Saturday, August 15, 2020 12:41 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ആ​ന്‍മ​രി​യ​യു​ടെ മ​ര​ണം മ​ഞ്ഞ​പ്പി​ത്തം മൂ​ല​മാ​ണെ​ന്ന ആ​ദ്യ നി​ഗ​മ​ന​മാ​ണ് വെ​ള്ള​രി​ക്കു​ണ്ട് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ജി​ത് സി. ​ഫി​ലി​പ്പി​നെ സം​ഭ​വം ന​ട​ന്ന വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ പ്രേ​രി​പ്പി​ച്ച​ത്.
കു​ടും​ബ​ത്തി​ല്‍ എ​ല്ലാ​വ​ര്‍​ക്കും മ​ഞ്ഞ​പ്പി​ത്തം വ​രാ​നു​ള്ള കാ​ര​ണം അ​ന്വേ​ഷി​ച്ച​റി​ഞ്ഞ് പ്ര​ദേ​ശ​ത്ത് രോ​ഗ​പ്പ​ക​ര്‍​ച്ച ത​ട​യു​ന്ന​തി​നു​ള്ള മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ അ​ടു​ക്ക​ള​യു​ടെ ബ​ര്‍​ത്തി​ല്‍നി​ന്ന് ല​ഭി​ച്ച എ​ലി​വി​ഷ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഗ​തി​മാ​റ്റി​യ​ത്. ഇ​തേ​ക്കു​റി​ച്ച് ആ​ല്‍​ബി​നോ​ട് സം​സാ​രി​ച്ച​പ്പോ​ള്‍ പെ​രു​മാ​റ്റ​ത്തി​ലു​ണ്ടാ​യ വ്യ​ത്യാ​സം പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ നേ​ര​ത്തേ പോ​ലീ​സി​ലും ജോ​ലി​ചെ​യ്തി​ട്ടു​ള്ള അ​ജി​ത്തി​ന് ക​ഴി​ഞ്ഞു. ഈ ​കാ​ര്യ​ങ്ങ​ള്‍ അ​ദ്ദേ​ഹം സി​ഐ പ്രേം​സ​ദ​നന്‍റെയും എ​സ്‌​ഐ ശ്രീ​ദാ​സി​ന്‍റെ​യും ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നും വേ​ഗ​മേ​റി. സ​ഹോ​ദ​രി​യു​ടെ മ​ര​ണ​ത്തി​നു ശേ​ഷ​മു​ള്ള ആ​ല്‍​ബി​ന്‍റെ ഓ​രോ ച​ല​ന​ങ്ങ​ളും അ​തി​ന​കം ത​ന്നെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.