വ്യാ​പ​നം തീ​വ്ര​മാകുന്നു, ജാ​ഗ്ര​ത കൈ​വി​ട​രു​ത്: ഡി​എം​ഒ
Friday, September 18, 2020 1:00 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​കു​ന്നു. ഒ​റ്റ​ദി​വ​സം 319 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ ജാ​ഗ്ര​ത ഊ​ര്‍​ജി​ത​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​വി.​രാം​ദാ​സ് പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ വ​ലി​യ​തോ​തി​ല്‍ ഇ​ള​വ് വ​രു​ത്തി​യ​തോ​ടെ സ​മ്പ​ര്‍​ക്ക വ്യാ​പ​ന കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ഗ​ര​ഗ്രാ​മ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക ഉ​ണ​ര്‍​ത്തു​ന്നു.

കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​നൊ​പ്പം മ​ര​ണ​നി​ര​ക്കും വ​ര്‍​ധി​ക്കു​ക​യാ​ണ്. സാ​മൂ​ഹ്യ​ജീ​വി​തം സാ​ധാ​ര​ണ​നി​ല​യി​ല്‍ ആ​യി​ത്തീ​രു​ന്ന​തോ​ടെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി പാ​ലി​ക്കേ​ണ്ട സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ളി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന​താ​ണ് രോ​ഗ​വ്യാ​പ​ന നി​ര​ക്ക് കു​ത്ത​നെ ഉ​യ​രാ​ന്‍ കാ​ര​ണം. ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കാ​നും ശു​ചി​ത്വ കാ​ര്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ ചെ​ലു​ത്താ​നും വ​രു​ത്തു​ന്ന അ​ലം​ഭാ​വ​തോ​ടൊ​പ്പം ത​ന്നെ മാ​സ്‌​കി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ലും ജാ​ഗ്ര​ത കു​റ​വ് കാ​ണി​ക്കു​ക​യാ​ണ് പ​ല​രും. പൊ​തു​ച​ട​ങ്ങു​ക​ളും കൂ​ട്ടം കൂ​ട​ലു​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​ര​സ്യ​മാ​യി​ത്ത​ന്നെ ലം​ഘി​ക്ക​പ്പെ​ടു​ന്നു.

ദി​വ​സേ​ന ഒ​ന്നി​ല്‍ കൂ​ടു​ത​ലാ​ണ് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍. വ​രും ദി​വ​സ​ങ്ങ​ളി​ലും രോ​ഗവ്യാ​പ​നം ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. 21 മു​ത​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ വ​രു​ന്ന​തോ​ടു​കൂ​ടി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​ണം. പ്ര​ത്യേ​കി​ച്ചു 60 മു​ക​ളി​ല്‍ പ്രാ​യ​മാ​യ​വ​ര്‍, കു​ട്ടി​ക​ള്‍ മ​റ്റു രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ എ​ന്നി​വ​രി​ലേ​ക്ക് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് കൂ​ടു​ത​ല്‍ ക​രു​ത​ല്‍ ആ​വ​ശ്യ​മാ​ണെന്ന് ഡോ.​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു.