ജി​ല്ല​യ്ക്ക് എ​യിം​സ് വേ​ണം: കോ​ൺ​ഗ്ര​സ്
Saturday, September 19, 2020 12:36 AM IST
രാ​ജ​പു​രം: എ​യിം​സ് കാ​സ​ർ​ഗോ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ക​ള്ളാ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. എ​ൻ​ഡോ​സ​ൾ​ഫാ​ൻ രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ഇ​ത​ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി. ​അ​ബ്ദു​ല്ല, എം.​യു. തോ​മ​സ്, ഒ.​ടി. ചാ​ക്കോ, കു​ഞ്ഞ​മ്പു നാ​യ​ർ, ഗി​രീ​ഷ് കു​മാ​ർ, ച​ന്ദ്ര​ൻ പാ​ലം​ത​ടി, ബേ​ബി എ​ടാ​ട്ട്, കെ. ​ഗോ​പി, സു​രേ​ഷ് ഫി​ലി​പ്പ്, പി.​എ​ൽ. ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക്വി​സ്, പോ​സ്റ്റ​ര്‍
ഡി​സൈ​ന്‍ മ​ത്സ​രം

കാ​സ​ർ​ഗോ​ഡ്: ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ട് മു​ത​ല്‍ എ​ട്ടു​വ​രെ സം​സ്ഥാ​ന വ​നം​വ​കു​പ്പ് വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം ന​ട​ത്തും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ക്വി​സ്, പോ​സ്റ്റ​ര്‍ ഡി​സൈ​ന്‍, ഫോ​ട്ടോ​ഗ്രാ​ഫി, ഷോ​ര്‍​ട്ട് ഫി​ലിം, യാ​ത്രാ വി​വ​ര​ണം എ​ന്നീ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും. ക്വി​സ് മ​ത്സ​ര​ത്തി​ന് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ക്കു​വാ​ന്‍ ക​ഴി​യു​ക. മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ എ​ല്ലാ​വ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. 30 വ​രെ​യാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ അ​വ​സ​രം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ www.forest.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.