ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന ദ​മ്പ​തി​ക​ളു​ടെ കു​ട്ടി ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ചു
Tuesday, September 22, 2020 10:01 PM IST
കാ​സ​ര്‍​ഗോ​ഡ്: ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു​വ​യ​സു​ള്ള കു​ട്ടി ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ചു. മും​ബൈ​യി​ല്‍​നി​ന്ന് നാ​ലു​ദി​വ​സം മു​മ്പ് നാ​ട്ടി​ലെ​ത്തി​യ ക​ള​നാ​ട്ടെ ഹ​സ​ന്‍റെ​യും ജാ​സ്മി​ന്‍റെ​യും മ​ക​ന്‍ ഖാ​സിം ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ വീ​ട്ടി​ല്‍​വ​ച്ച് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. കു​ട്ടി​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. സ​ഹോ​ദ​ര​ന്‍: സ​മ​ദ്.