ബേക്കൽ കോട്ട തുറന്നു
Wednesday, September 23, 2020 12:55 AM IST
ബേ​ക്ക​ൽ: ബേ​ക്ക​ല്‍ കോ​ട്ട​യു​ടെ ക​വാ​ടം ആ​റു​മാ​സ​ത്തി​നു​ശേ​ഷം സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി തു​റ​ന്നു. ലോ​ക്ക് ഡൗ​ണ്‍ നാ​ലാം​ഘ​ട്ട ഇ​ള​വി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടു​മ​ണി​ക്കാ​ണ് പ്ര​വേ​ശ​നം തു​ട​ങ്ങി​യ​ത്. 46 പേ​രാ​ണ് ആ​ദ്യ​ദി​വ​സം കോ​ട്ട കാ​ണാ​നെ​ത്തി​യ​ത്.
ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി മാ​ര്‍​ച്ച് 20നാ​ണ് കോ​ട്ട​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​ര്‍​ത്തി​വ​ച്ച​ത്. പ്ര​വേ​ശ​ന​ഫീ​സ് ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന അ​ട​യ്ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ഒ​രു സ​ന്ദ​ര്‍​ശ​ക​ന് അ​ഞ്ചു​രൂ​പ ലാ​ഭ​മു​ണ്ടാ​കും. അ​ച്ച​ടി​ച്ച ടി​ക്ക​റ്റി​ല്‍ നേ​ര​ത്തെ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്ന​പ്പോ​ള്‍ ഒ​രാ​ള്‍​ക്ക് 25 രൂ​പ ന​ല്‍​ക​ണ​മാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത് 20 രൂ​പ​യാ​യി. 15 വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്ക് ടി​ക്ക​റ്റ് വേ​ണ്ട. ഗൂ​ഗി​ള്‍ പേ, ​ക്യു​ആ​ര്‍​കോ​ഡ് സ്‌​കാ​നിം​ഗ് തു​ട​ങ്ങി​യ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി പ്ര​വേ​ശ​ന​ഫീ​സ് അ​ട​യ്ക്കാം. വൈ​കു​ന്നേ​രം 5.30 വ​രെ​യാ​ണ് ടി​ക്ക​റ്റ് ന​ല്‍​കു​ന്ന​ത്. ആ​റോ​ടെ മു​ഴു​വ​ന്‍ സ​ന്ദ​ര്‍​ശ​ക​രെ​യും പു​റ​ത്തി​റ​ക്കി ക​വാ​ടം അ​ട​യ്ക്കും.