ഗാ​ന്ധി​ദ​ര്‍​ശ​ന്‍ വ​നി​താ​വേ​ദി സം​സ്ഥാ​ന സ​മ്മേ​ള​നം തു​ട​ങ്ങി
Monday, September 28, 2020 1:03 AM IST
ചെ​റു​വ​ത്തൂ​ര്‍: കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ര്‍​ശ​ന്‍ വ​നി​താ വേ​ദി സം​സ്ഥാ​ന സ​മ്മേ​ള​നം ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ എം​എ​ല്‍​എ ഗൂ​ഗി​ള്‍ മീ​റ്റ് വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്ത് മ​തേ​ത​ര​ത്വ​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നു​മെ​തി​രേ വെ​ല്ലു​വി​ളി​ക​ള്‍ ഉ​ണ്ടാ​കു​ന്ന​ത് ഗാ​ന്ധി​യ​ന്‍ ആ​ദ​ര്‍​ശ​ങ്ങ​ളി​ല്‍ നി​ന്നും അ​ക​ന്നു​പോ​കു​ന്ന​തു കൊ​ണ്ടാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച് പി​ലി​ക്കോ​ട് ഫൈ​ന്‍ ആ​ര്‍​ട്‌​സ് സൊ​സൈ​റ്റി നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​ന്ധി-​നെ​ഹ്‌​റു പ​ഠ​ന കേ​ന്ദ്ര​ത്തി​ല്‍ വ​നി​താ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ ഡോ.​പി.​വി. പു​ഷ്പ​ജ പ​താ​ക ഉ​യ​ര്‍​ത്തി.
ഗാ​ന്ധി​ദ​ര്‍​ശ​ന്‍ വേ​ദി സം​സ്ഥാ​ന ചെ​യ​ര്‍​മാ​നും സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​റു​മാ​യ ഡോ.​എം.​സി. ദി​ലീ​പ് കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ര്‍​ന്ന് ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​വും സ്ത്രീ ​സു​ര​ക്ഷാ സെ​മി​നാ​റും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​കാ സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ഡ്വ. ബാ​ല ഗി​രി​ജ അ​മ്മാ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ പു​ണ്യ​കു​മാ​രി, ഡോ.​നെ​ടു​മ്പ​ന അ​നി​ല്‍, അ​ഡ്വ.​ഗ്ലോ​റി ജോ​ര്‍​ജ് ,അ​ഡ്വ.​ഗ്ലാ​ഡി​സ് ചെ​റി​യാ​ന്‍,മി​നി പ്രി​ന്‍​സ്, എം.​എ​സ്. ഗ​ണേ​ശ്, ര​ജ​നി പ്ര​ദീ​പ്, സ​തി​കു​മാ​രി, ഫാ​ത്തി​മാ ബീ​വി, കെ. ​സ​ര​ള, സ​ന്ധ്യ അ​റ​യ്ക്ക​ല്‍, ഡോ.​അ​ജി​ത​ന്‍ മേ​നോ​ത്ത്, അ​ഡ്വ. ജി. ​മ​നോ​ജ് കു​മാ​ര്‍, മാ​മ്പു​ഴ​ക്ക​രി വി.​എ​സ്. ദി​ലീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.