തീരദേശ ജനതയ്ക്ക് സാഫല്യമായി മ​ഞ്ചേ​ശ്വ​രം തു​റ​മു​ഖം
Tuesday, September 29, 2020 1:00 AM IST
മ​ഞ്ചേ​ശ്വ​രം: ഏ​റെ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ മ​ഞ്ചേ​ശ്വ​രം തു​റ​മു​ഖം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്പോ​ൾ തീ​ര​ദേ​ശ​ജ​ന​ത​യ്ക്ക് സ്വ​പ്ന​സാ​ഫ​ല്യം. കോ​യി​പ്പാ​ടി, ഷി​റി​യ, ബ​ങ്ക​ര മ​ഞ്ചേ​ശ്വ​രം എ​ന്നീ മ​ത്സ്യ​ഗ്രാ​മ​ങ്ങ​ളി​ലെ ഏ​ക​ദേ​ശം പ​തി​നാ​യി​ര​ത്തോ​ളം പേ​രാ​ണ് തു​റ​മു​ഖ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​വു​ക​യെ​ന്ന് ഹാ​ര്‍​ബ​ര്‍ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പ് കാ​സ​ര്‍​ഗോ​ഡ് ഡി​വി​ഷ​ണ​ല്‍ എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ എ.​മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് പ​റ​ഞ്ഞു. തു​റ​മു​ഖം പ്രാ​വ​ര്‍​ത്തി​ക​മാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ 1200ലേ​റെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​ത്യ​ക്ഷ​മാ​യും 4800ലേ​റെ പേ​ര്‍​ക്ക് പ​രോ​ക്ഷ​മാ​യും പ്ര​യോ​ജ​നം ല​ഭി​ക്കും. മ​ത്സ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​പ​ണ​ന​ത്തി​നും ക​യ​റ്റു​മ​തി​യി​ലും ഏ​ര്‍​പ്പെ​ട്ട അ​നു​ബ​ന്ധ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ വ​ർ​ധി​ക്കു​ന്ന​തി​നും പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഞ്ചേ​ശ്വ​രം തു​റ​മു​ഖ പ​ദ്ധ​തി​യു​ടെ മൊ​ത്തം ചെ​ല​വ് 48.80 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ല്‍ 75 ശ​ത​മാ​നം കേ​ന്ദ്ര വി​ഹി​ത​വും 25 ശ​ത​മാ​നം സം​സ്ഥാ​ന വി​ഹി​ത​വു​മാ​ണ്. പ​ദ്ധ​തി​ക്കാ​യി ഇ​തു​വ​രെ 45.71 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. പൂ​നെ​യി​ലെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ സെ​ന്‍​ട്ര​ല്‍ വാ​ട്ട​ര്‍ ആ​ൻ​ഡ് പ​വ​ര്‍ റി​സ​ര്‍​ച്ച് സ്റ്റേ​ഷ​ന്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹാ​ര്‍​ബ​ര്‍ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ഞ്ചേ​ശ്വ​രം, പു​ഴ​ക​ള്‍ ഒ​ന്നി​ച്ച് ചേ​രു​ന്ന അ​ഴി​മു​ഖ​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത് മു​സോ​ടി ഭാ​ഗ​ത്ത് 8.92 ഏ​ക്ക​റും ഹൊ​സ​ബെ​ട്ടു ഭാ​ഗ​ത്ത് 2.85 ഏ​ക്ക​റു​മ​ട​ക്കം 11.77 ഏ​ക്ക​ര്‍ സ്ഥ​ല​മാ​ണ് നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കാ​യി ഡ്ര​ഡ്ജിം​ഗ് ന​ട​ത്തി​യ​ത്.

മ​ത്സ്യ​ബ​ന്ധ​ന​യാ​ന​ങ്ങ​ള്‍​ക്ക് ക​ര​യ്ക്ക​ടു​പ്പി​ക്കു​ന്ന​തി​ന് ശാ​ന്ത​മാ​യ നൗ​കാ​ശ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി യ​ഥാ​ക്ര​മം 490 മീ​റ്റ​ര്‍, 530 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ പൊ​ഴി​യു​ടെ തെ​ക്കും വ​ട​ക്കു​മാ​യി ര​ണ്ടു പു​ലി​മു​ട്ടു​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. 275 ബോ​ട്ടു​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. പ​ദ്ധ​തി​യു​ടെ അ​നു​ബ​ന്ധ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത് മു​സോ​ഡി ഭാ​ഗ​ത്താ​ണ്. യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ള്‍​ക്കാ​യി 80 മീ​റ്റ​റും ചെ​റു​വ​ള്ള​ങ്ങ​ള്‍ അ​ടു​പ്പി​ക്കു​ന്ന​തി​ന് 20 മീ​റ്റ​റു​മു​ള്‍​പ്പെ​ടെ 100 മീ​റ്റ​റി​ലു​ള്ള വാ​ര്‍​ഫും ലേ​ല​പ്പു​ര​യും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. അ​പ്രോ​ച്ച് റോ​ഡ്, പാ​ര്‍​ക്കിം​ഗ് ഏ​രി​യ, ഗി​യ​ര്‍ ഷെ​ഡ്, നെ​റ്റ് മെ​ൻ​ഡിം​ഗ് ഷെ​ഡ്, വ​ര്‍​ക്ക് ഷോ​പ്പ്, ഷോ​പ്പ് ബി​ല്‍​ഡിം​ഗ്, റെ​സ്റ്റ് ഷെ​ഡ്, ടോ​യ്‌​ല​റ്റ് ബ്ലോ​ക്ക്, ജ​ല​സം​ഭ​ര​ണി, ഗെ​യ്റ്റ് ഹൗ​സ്, വൈ​ദ്യു​തീ​ക​ര​ണം തു​ട​ങ്ങി​യ എ​ല്ലാ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഹാ​ര്‍​ബ​ര്‍ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പ് ര​ണ്ടു മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. ഇ​തി​ല്‍ മ​ഞ്ചേ​ശ്വ​രം തു​റ​മു​ഖം പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും കാ​സ​ര്‍​ഗോ​ഡ് മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി പു​ലി​മു​ട്ടി​ന്‍റെ നീ​ളം വ​ര്‍​ധി​പ്പി​ക്കു​ന്നത് പു​രോ​ഗ​മി​ക്കു​ക​യു​മാ​ണെ​ന്നും എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ പ​റ​ഞ്ഞു.