നെ​ഫ്രോ​ള​ജി ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്ക​ണം
Tuesday, September 29, 2020 1:01 AM IST
കാ​സ​ര്‍​കോ​ട്: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നെ​ഫ്രോ​ള​ജി ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​കി​യ​ക്ക് വി​ധേ​യ​രാ​യ​വ​രും ഡ​യാ​ലി​സ് ചെ​യ്യു​ന്ന​വ​രു​മാ​യ നി​ര​വ​ധി ആ​ളു​ക​ള്‍ ജി​ല്ല​യി​ലു​ണ്ട്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നെ​ഫ്രോ​ള​ജി​സ്റ്റ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​വ​ര്‍ ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു​ണ്ട്.വൃ​ക്ക​രോ​ഗി​ക​ളി​ല്‍ അ​ധി​കം പേ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടാ​നു​ള്ള സാ​മ്പ​ത്തി​ക​ശേ​ഷി ഇ​ല്ലാ​ത്ത​വ​രാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ ആ​സ്പ​ത്രി​യി​ലും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും നെ​ഫ്രോ​ള​ജി ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.