കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ള്ള അ​ധ്യാ​പ​ക​നെ ആ​ക്ര​മി​ച്ച​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം
Thursday, October 1, 2020 1:06 AM IST
ചീ​മേ​നി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ സം​വി​ധാ​നം ആ​വി​ഷ്‌​ക​രി​ച്ച മാ​ഷ് പ​ദ്ധ​തി പ്ര​കാ​രം കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​നാ​യ വി​നോ​ദ്കു​മാ​റി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത മു​ഴ​ക്കോം വ​ട​ക്ക​ന്‍ വീ​ട്ടി​ലെ രാ​ജീ​വി​നെ​തി​രേ കേ​ര​ള എ​പ്പി​ഡെ​മി​ക് ഡി​സീ​സ് ഓ​ര്‍​ഡി​നെ​ന്‍​സ് 2020 വ​കു​പ്പ് അ​ഞ്ച് പ്ര​കാ​രം കേ​സെ​ടു​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ചീ​മേ​നി സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. പൊ​തു​സ്ഥ​ല​ത്ത് മാ​സ്‌​ക് ധ​രി​ക്കാ​തെ നി​ന്നി​രു​ന്ന രാ​ജീ​വ​നെ കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​സ്‌​ക് ധ​രി​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം അ​ധ്യാ​പ​ക​ന്‍ വി​ശ​ദീ​ക​രി​ക്കു​മ്പോ​ഴാ​ണ്,അ​ധ്യാ​പ​ക​നെ​തി​രേ രാ​ജീ​വ​ന്‍ കൈ​യേ​റ്റ ശ്ര​മം ന​ട​ത്തി​യ​ത്. ക​യ്യൂ​ര്‍-​ചീ​മേ​നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.