ത​ണ​ല്‍ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​ മാ​റ്റി​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധം
Sunday, October 18, 2020 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കെ​എ​സ്ടി​പി റോ​ഡി​ല്‍ മാ​തോ​ത്ത് അ​മ്പ​ല​ത്തി​നു സ​മീ​പം അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ത​ണ​ല്‍​മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കി​യ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​രും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രും രം​ഗ​ത്തെ​ത്തി. സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ സൗ​ക​ര്യ​ത്തി​നു വേ​ണ്ടി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ചാ​ണ് റോ​ഡ​രി​കി​ലെ മൂ​ന്ന് മ​ര​ങ്ങ​ള്‍ വെ​ട്ടി​നീ​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി ന​ന്മ​മ​രം കാ​ഞ്ഞ​ങ്ങാ​ട് സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ല​ത്തെ​ത്തി റീ​ത്ത് വ​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ സ​ന്തോ​ഷ് കു​ശാ​ല്‍​ന​ഗ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ന്മ​മ​രം പ്ര​സി​ഡ​ന്‍റ് സ​ലാം കേ​ര​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. ശു​ഭ, അ​ര​വി​ന്ദ​ന്‍ മാ​ണി​ക്കോ​ത്ത്, എ​ന്‍. ഗം​ഗാ​ധ​ര​ന്‍, ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ കി​നാ​നൂ​ര്‍, ജ​യ​പാ​ല​ന്‍, അ​ഹ​മ്മ​ദ് കി​ര്‍​മാ​ണി, രാ​ജ​ന്‍ ബാ​ലൂ​ര്‍, മൊ​യ്തു പ​ട​ന്ന​ക്കാ​ട്, ലോ​ഹി​താ​ക്ഷ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.