താ​ന്നി​യ​ടി ചെ​ക്ക് ഡാം ​ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, October 19, 2020 12:31 AM IST
കാ​ഞ്ഞി​ര​ടു​ക്കം: താ​ന്നി​യ​ടി ജ​ല​നി​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ചെ​ക്ക് ഡാം ​ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11 ന് ​കെ. കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ എ​സ്. നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മൊ​ഗ്രാ​ല്‍ പാ​ല​ത്തി​ലെ
കൈ​വ​രി​ക്ക്
താ​ത്കാ​ലി​ക
സം​വി​ധാ​ന​മൊ​രു​ക്കി

കു​മ്പ​ള: മൊ​ഗ്രാ​ല്‍ പാ​ല​ത്തി​ലെ ത​ക​ര്‍​ന്ന കൈ​വ​രി​ക​ള്‍​ക്കു പ​ക​രം പി​ഡ​ബ്ല്യു​ഡി ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ താ​ത്കാ​ലി​ക സം​വി​ധാ​ന​മൊ​രു​ക്കി.
വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന കൈ​വ​രി​ക​ള്‍ അ​പ​ക​ട​സാ​ധ്യ​ത ഉ​യ​ര്‍​ത്തു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി നേ​ര​ത്തേ വി​വി​ധ സം​ഘ​ട​ന​ക​ള്‍ പി​ഡ​ബ്ല്യു​ഡി അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.
ദേ​ശീ​യ​പാ​ത ആ​റു​വ​രി​പ്പാ​ത​യാ​ക്കു​ന്ന ജോ​ലി​ക​ള്‍​ക്ക് തു​ട​ക്കം​കു​റി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വി​ടെ സ്ഥി​ര​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​നാ​കി​ല്ലെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു.
ഇ​വി​ടെ ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ള്‍ അ​ട​ക്കു​ന്ന പ്ര​വൃ​ത്തി​യും ഈ ​ആ​ഴ്ച തു​ട​ങ്ങു​മെ​ന്ന് എ​ക്‌​സി. എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.