പാ​മ​ത്ത​ട്ടി​ല്‍ ക്വാ​റി​ക്കെ​തി​രേ സ​മ​ര​പ്പ​ന്ത​ലു​യ​ര്‍​ന്നു
Monday, October 19, 2020 12:31 AM IST
കൊ​ന്ന​ക്കാ​ട്: കോ​ട്ട​ഞ്ചേ​രി വ​ന​ത്തോ​ട് ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന പാ​മ​ത്ത​ട്ടി​ല്‍ ക​രി​ങ്ക​ല്‍ ക്വാ​റി തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ക്വാ​റി​ക്കെ​തി​രേ സ​മ​ര​മാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​ര​പ്പ​ന്ത​ല്‍ കെ​ട്ടി​യു​യ​ര്‍​ത്തി.
ക്വാ​റി ഉ​ട​മ​ക​ള്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി നേ​ടി​യെ​ടു​ത്ത പാ​രി​സ്ഥി​തി​കാ​നു​മ​തി റ​ദ്ദു ചെ​യ്യാ​നു​ള്ള നി​യ​മ പോ​രാ​ട്ട​ങ്ങ​ള്‍​ക്കും അ​ധി​കൃ​ത​രെ കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്കു​മൊ​പ്പ​മാ​യി​രി​ക്കും സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്കും തു​ട​ക്കം കു​റി​ക്കു​ക​യെ​ന്ന് പാ​മ​ത്ത​ട്ട് സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു.
സ​മ​ര​ത്തി​ന് സം​സ്ഥാ​ന ത​ല​ത്തി​ലും ജി​ല്ലാ​ത​ല​ത്തി​ലു​മു​ള്ള പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. സ​മ​ര​പ്പ​ന്ത​ല്‍ നി​ര്‍​മാ​ണ​ത്തി​ന് ജ​യ്‌​സ​ണ്‍ മ​ഠ​ത്തി​ല്‍, അ​നീ​ഷ്, അ​രു​ണ്‍ മ​റ്റ​മു​ണ്ട തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.