ക​ര്‍​ണാ​ട​ക​യി​ല്‍ ജോ​ലി​ക്ക് കൊ​ണ്ടു​പോ​യ ദ​ളി​ത് യു​വാ​വി​നെ മ​ര്‍​ദി​ച്ച​തായി പ​രാ​തി
Tuesday, October 20, 2020 12:53 AM IST
പാ​ലാ​വ​യ​ല്‍: ക​ര്‍​ണാ​ട​ക​യി​ലെ സു​ള്ള്യ​യി​ല്‍ ജോ​ലി​ക്കാ​യി കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ ദ​ളി​ത് യു​വാ​വി​നെ മ​ര്‍​ദി​ച്ച​വ​ശ​നാ​ക്കി കേ​ര​ള അ​തി​ര്‍​ത്തി​യി​ല്‍ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. പാ​ലാ​വ​യ​ല്‍ നി​ര​ത്തും​ത​ട്ട് പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​യി​ലെ പി​റ്റ​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ സ​തീ​ഷി(45)​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.
ക​ഴി​ഞ്ഞ 13 നാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് സ​തീ​ഷി​ന്‍റെ അ​മ്മ ത​മ്പാ​യി ചി​റ്റാ​രി​ക്കാ​ല്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സു​ള്ള്യ​യി​ലെ സ്വ​കാ​ര്യ റ​ബ​ര്‍ എ​സ്റ്റേ​റ്റി​ല്‍ ജോ​ലി​ക്ക് പോ​യ സ​തീ​ഷി​നെ തോ​ട്ടം ഉ​ട​മ​യും ജോ​ലി​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ അ​യ​ല്‍​വാ​സി​യും മ​റ്റു ചി​ല​രും
ചേ​ര്‍​ന്ന് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ പാ​ണ​ത്തൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പാ​ലാ​വ​യ​ലി​ല്‍ നി​ന്ന് ഓ​ട്ടോ വി​ളി​ച്ചു​വ​രു​ത്തി അ​തി​ല്‍ ക​യ​റ്റി​യാ​ണ് നി​ര​ത്തും​ത​ട്ടി​ലെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത്. മ​ദ്യ​പി​ച്ച് അ​വ​ശ​നാ​യ​താ​ണെ​ന്നാ​ണ് ഓ​ട്ടോ​ഡ്രൈ​വ​റെ ധ​രി​പ്പി​ച്ച​ത്. വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​ല​യ്ക്കും ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലും പ​രി​ക്കു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ക​ണ്ണി​ന്‍റെ കാ​ഴ്ച​യും മ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ​നി​ന്ന് കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം സ​തീ​ഷ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.