ഡോ​ക്ട​ര്‍ മ​രി​ച്ച​താ​യി വ്യാ​ജ​പ്ര​ച​ര​ണം: ഐ​എം​എ പ​രാ​തി ന​ല്‍​കി
Tuesday, October 20, 2020 12:53 AM IST
കാ​സ​ര്‍​ഗോ​ഡ്: കു​മ്പ​ള​യി​ലെ മു​തി​ര്‍​ന്ന ഡോ​ക്ട​റാ​യ ഡോ. ​സ​ര്‍​വേ​ശ്വ​ര​ഭ​ട്ട് മ​രി​ച്ച​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തി​യ​തി​നെ​തി​രേ ഐ​എം​എ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി. ഡോ. ​സ​ര്‍​വേ​ശ്വ​ര ഭ​ട്ട് കു​മ്പ​ള പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.
50 വ​ര്‍​ഷ​ത്തോ​ള​മാ​യി കു​മ്പ​ള ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം ക്ലി​നി​ക്ക് ന​ട​ത്തു​ന്ന ഡോ. ​ഭ​ട്ട് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി അ​വ​ധി​യി​ലാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് ഡോ​ക്ട​ര്‍ മ​രി​ച്ച​താ​യി ഒ​രു വി​ഭാ​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​ര​ണം ന​ട​ത്തി​യ​ത്. വാ​ര്‍​ത്ത സ​ത്യ​മാ​ണെ​ന്നു ക​രു​തി പ​ല​രും ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു​കൊ​ണ്ട് ഷെ​യ​ര്‍ ചെ​യ്യു​ക​യും ചെ​യ്തു. തെ​റ്റാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ പ​ല​രും ഡോ​ക്ട​റെ നേ​രി​ല്‍ ക​ണ്ട് ഖേ​ദ​മ​റി​യി​ച്ചി​രു​ന്നു. തെ​റ്റാ​യ വാ​ര്‍​ത്ത സൃ​ഷ്ടി​ച്ച​വ​രെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ​എം​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി. നാ​രാ​യ​ണ നാ​യ്ക്, സെ​ക്ര​ട്ട​റി ഡോ. ​രാ​കേ​ഷ് എ​ന്നി​വ​രാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.