സ്ഥാ​നം മാ​റി ഒ​പ്പി​ട്ട് എ​സ്എ​സ്എ​ൽ​സി ബു​ക്കു​ക​ൾ അ​സാ​ധു​വാ​ക്കി​യെ​ന്ന് മു​ഖ്യാ​ധ്യാ​പ​ക​നെ​തി​രേ പ​രാ​തി
Tuesday, October 20, 2020 12:54 AM IST
പ​യ്യ​ന്നൂ​ർ: എ​സ്എ​സ്എ​ൽ​സി ബു​ക്കി​ൽ മു​ഖ്യാ​ധ്യാ​പ​ക​ൻ സ്ഥാ​നം മാ​റി ഒ​പ്പി​ട്ട​തി​നെ തു​ട​ർ​ന്ന് 178 വി​ദ്യാ​ർ​ഥി​ക​ളു​ടെ ബു​ക്കു​ക​ൾ അ​സാ​ധു​വാ​യെ​ന്നു പ​രാ​തി. പ​യ്യ​ന്നൂ​ർ താ​യി​നേ​രി സ്കൂ​ളി​ൽ​നി​ന്ന് പ​രീ​ക്ഷ​യെ​ഴു​തി​യ 178 വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​സ്എ​സ്എ​ൽ​സി ബു​ക്കു​ക​ളാ​ണ് അ​സാ​ധു​വാ​യ​ത്.
പ​രീ​ക്ഷാ​സെ​ക്ര​ട്ട​റി​യു​ടെ ഒ​പ്പി​നു​മു​ക​ളി​ൽ മു​ഖ്യാ​ധ്യാ​പ​ക​ൻ ഒ​പ്പി​ട്ട​താ​ണ് ബു​ക്കു​ക​ൾ അ​സാ​ധു​വാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ 149939 മു​ത​ല്‍ 150117 വ​രെ​യു​ള്ള എ​സ്എ​സ്എ​ല്‍​സി ബു​ക്കു​ക​ള്‍ ഇ​തു​വ​രെ​യാ​യി​ട്ടും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ൽ​കി​യി​ട്ടി​ല്ല. കോ​വി​ഡ് കാ​ല​ത്ത് മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ കോ​പ്പി മാ​ത്രം ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​യ​ച്ചാ​ല്‍ മ​തി​യാ​യി​രു​ന്നു. അ​തി​നാ​ല്‍​ത്ത​ന്നെ എ​സ്എ​സ്എ​ല്‍​സി ബു​ക്ക് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​വി​ടെ​യും ഹാ​ജ​രാ​ക്കേ​ണ്ട അ​വ​ശ്യം വ​രാ​ത്ത​തി​നാ​ല്‍ ഇ​തി​നാ​യി ആ​രും തി​ര​ക്കു​കൂ​ട്ടി​യ​തു​മി​ല്ല. കു​റേ കു​ട്ടി​ക​ള്‍​ക്ക് കൊ​ടു​ക്കു​ക​യും മ​റ്റു കു​ട്ടി​ക​ള്‍​ക്ക് എ​സ്എ​സ്എ​ല്‍​സി ബു​ക്കു​ക​ള്‍ ന​ല്‍​കാ​തി​രു​ന്ന​തി​നെ​ക്കു​റി​ച്ചും ര​ക്ഷി​താ​ക്ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബു​ക്കു​ക​ള്‍ അ​സാ​ധു​വാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്തി​ലാ​ക്കി​യ മു​ഖ്യാ​ധ്യാ​പ​ക​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ് യു ​പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​കാ​ശ് ഭാ​സ്ക​ര​നാ​ണ് ഡി​ഡി​ഇ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​നി​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റ് തി​രു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.