മലയോര അതിർത്തി ഗ്രാമങ്ങൾ ഉറങ്ങാറില്ല
Wednesday, October 21, 2020 1:00 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ല​യോ​ര​ത്തെ അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ള്‍ രാ​ത്രി ഉ​റ​ങ്ങാ​താ​യി​ട്ട് ഏ​റെ നാ​ളാ​യി. കാ​ര്‍​ഷി​ക​വി​ള​ക​ളു​ടെ വി​ല​ത്ത​ക​ര്‍​ച്ച​യും കോ​വി​ഡ് പ്ര​തി​സ​ന്ധി​യും ന​ടു​വൊ​ടി​ക്കു​ന്ന​തി​നി​ട​യി​ല്‍ ക​ഷ്ട​പ്പെ​ട്ട് ന​ട്ടു​ന​ന​ച്ച് വ​ള​ര്‍​ത്തി​യ വി​ള​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ ഏ​തു നി​മി​ഷ​വും കാ​ട്ടാ​ന​ക​ളെ​ത്തി​യേ​ക്കാ​മെ​ന്ന ഭീ​ഷ​ണി കൂ​ടി​യാ​കു​മ്പോ​ള്‍ കി​ട​ന്നാ​ല്‍ പോ​ലും ഉ​റ​ക്കം വ​രി​ല്ല. വി​ള​ക​ള്‍ സം​ര​ക്ഷി​ക്കാ​നാ​യി ഊ​ണും ഉ​റ​ക്ക​വും ഉ​പേ​ക്ഷി​ച്ച് പ​ന്ത​ങ്ങ​ള്‍ കൊ​ളു​ത്തി​വ​ച്ച് കൈ​യി​ല്‍ ഏ​റു​പ​ട​ക്ക​ങ്ങ​ളു​മാ​യി കാ​ത്തി​രു​ന്നാ​ണ് ഇ​വി​ടെ ക​ര്‍​ഷ​ക​ര്‍ ഓ​രോ രാ​ത്രി​യും വെ​ളു​പ്പി​ക്കു​ന്ന​ത്.
കു​റ്റി​ക്കോ​ല്‍, ബേ​ഡ​ഡു​ക്ക, ദേ​ലം​പാ​ടി, കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ക​ര്‍​ണാ​ട​ക വ​ന​പ്ര​ദേ​ശ​ങ്ങ​ളു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന മി​ക്ക​വാ​റും എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ. കാ​ന​ത്തൂ​ര്‍, എ​രി​ഞ്ഞി​പ്പു​ഴ, പ​ള്ള​ഞ്ചി, പാ​ണ്ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക​ള്‍ സ്ഥി​ര​സാ​ന്നി​ധ്യ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.
കു​ട്ടി​യാ​ന​ക​ളും മോ​ഴ​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന കൂ​ട്ട​ങ്ങ​ളാ​യാ​ണ് കാ​ട്ടാ​ന​ക​ള്‍ കാ​ടി​റ​ങ്ങി​യും പു​ഴ​ക​ട​ന്നും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലും പേ​രി​ന് സൗ​രോ​ര്‍​ജ​വേ​ലി ഉ​ണ്ടെ​ങ്കി​ലും പൊ​ട്ടി​വീ​ണും ബാ​റ്റ​റി​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണ്. പ​ല​പ്പോ​ഴും ര​ണ്ടും മൂ​ന്നും ദി​വ​സം കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ത​ങ്ങി കി​ട്ടി​യ​തെ​ല്ലാം തി​ന്നു​തീ​ര്‍​ത്തും ബാ​ക്കി​യു​ള്ള​വ ക​ശ​ക്കി​യെ​റി​ഞ്ഞ് ന​ശി​പ്പി​ച്ചും ക​ഴി​ഞ്ഞ​തി​നു​ശേ​ഷം മാ​ത്ര​മാ​ണ് ആ​ന​ക​ള്‍ തി​രി​കെ കാ​ടു​ക​യ​റു​ന്ന​ത്. തെ​ങ്ങും ക​വു​ങ്ങും വാ​ഴ​ക​ളു​മൊ​ക്കെ ന​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം മി​ക്ക​യി​ട​ങ്ങ​ളി​ലും ജ​ല​സേ​ച​ന പൈ​പ്പു​ക​ളും അ​ടി​ച്ചും ച​വി​ട്ടി​യും ത​ക​ര്‍​ക്കു​ന്നു​ണ്ട്.
എ​രി​ഞ്ഞി​പ്പു​ഴ​യ്ക്കു സ​മീ​പം പു​ഴ ക​ട​ന്നെ​ത്തി ഒ​രാ​ഴ്ച​യോ​ളം ഗ്രാ​മാ​തി​ര്‍​ത്തി​യി​ല്‍ ത​മ്പ​ടി​ച്ച ആ​റ് ആ​ന​ക​ള​ട​ങ്ങി​യ സം​ഘ​ത്തെ ഞാ​യ​റാ​ഴ്ച രാ​ത്രി ആ​റു​മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട പ്ര​യ​ത്‌​ന​ത്തി​നൊ​ടു​വി​ലാ​ണ് നാ​ട്ടു​കാ​രും വ​നം​വ​കു​പ്പി​ന്‍റെ റാ​പ്പി​ഡ് റ​സ്‌​പോ​ണ്‍​സ് ടീ​മും ചേ​ര്‍​ന്ന് തി​രി​കെ കാ​ടു​ക​യ​റ്റി​യ​ത്. ഈ ​ദി​വ​സ​മ​ത്ര​യും ഇ​വ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കി​റ​ങ്ങു​ന്ന​ത് ത​ട​യാ​നാ​യി അ​വി​ട​വി​ടെ തീ ​കൂ​ട്ടി​യും പ​ന്ത​ങ്ങ​ള്‍ കൊ​ളു​ത്തി​വ​ച്ചും കാ​വ​ലി​രി​ക്കു​ക​യാ​യി​രു​ന്നു നാ​ട്ടു​കാ​ര്‍.
വ​നം​വ​കു​പ്പ് സം​ഘം എ​ത്തി​യ​തി​നു​ശേ​ഷം ഏ​റു​പ​ട​ക്ക​ങ്ങ​ള്‍ എ​റി​ഞ്ഞും ബാ​ന്‍​ഡ് മേ​ളം മു​ഴ​ക്കി​യു​മാ​ണ് ആ​ന​ക​ളെ വീ​ണ്ടും പു​ഴ ക​ട​ത്തി​യ​ത്. ഇ​തി​നി​ടെ ര​ണ്ട് ആ​ന​ക​ള്‍ ജ​ന​ക്കൂ​ട്ട​ത്തി​നു നേ​രെ തി​രി​ഞ്ഞ​ത് കു​റ​ച്ചു​നേ​രം പ​രി​ഭ്രാ​ന്തി പ​ര​ത്തു​ക​യും ചെ​യ്തു. ഒ​ടു​വി​ല്‍ രാ​ത്രി ര​ണ്ടോ​ടെ​യാ​ണ് ആ​ന​ക​ള്‍ പു​ഴ​ക​ട​ന്ന് കു​ണ്ടൂ​ച്ചി-​ചോ​റ്റോ​ണി ഭാ​ഗ​ത്തെ ഉ​ള്‍​ക്കാ​ട്ടി​ലേ​ക്ക് മ​റ​ഞ്ഞ​ത്. ഇ​വ തി​രി​കെ വ​രാ​തി​രി​ക്കാ​നാ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ഈ ​ഭാ​ഗ​ത്തെ സൗ​രോ​ര്‍​ജ​വേ​ലി​യി​ലൂ​ടെ വൈ​ദ്യു​തി ക​ട​ത്തി​വി​ട്ട​തി​നു ശേ​ഷ​മാ​ണ് നാ​ട്ടു​കാ​ര്‍ മ​ട​ങ്ങി​യ​ത്.
ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ എ​ന്‍. അ​നി​ല്‍ കു​മാ​ര്‍, സെ​ക്‌​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ എ​ന്‍.​പി. രാ​ജു, കെ.​ആ​ര്‍. ബി​നു, കെ. ​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​നം​വ​കു​പ്പ് സം​ഘം എ​ത്തി​യ​ത്.
പി​വി​സി പൈ​പ്പി​നു​ള്ളി​ല്‍ കാ​ര്‍​ബൈ​ഡും വെ​ള്ള​വും നി​റ​ച്ച് ഗ്യാ​സ് ലൈ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന പൈ​പ്പ് തോ​ക്കു​ക​ളും ചാ​ക്കി​ല്‍ ക​രി ഓ​യി​ല്‍ ഒ​ഴി​ച്ച് ക​മ്പി​കൊ​ണ്ട് കെ​ട്ടി ഉ​ണ്ടാ​ക്കു​ന്ന പ​ന്ത​ങ്ങ​ളു​മൊ​ക്കെ​യാ​ണ് മി​ക്ക​പ്പോ​ഴും കാ​ട്ടാ​ന​ക​ള്‍​ക്കെ​തി​രേ ക​ര്‍​ഷ​ക​രു​ടെ ആ​യു​ധം. ഇ​തി​നി​ടെ വി​റ​ളി​പി​ടി​ച്ച് ഓ​ടു​ന്ന ആ​ന​ക​ള്‍ അ​വ​ര​വ​രു​ടെ പ​റ​മ്പി​ല്‍ എ​ത്താ​തി​രി​ക്കാ​നാ​യി എ​ല്ലാ​വ​രും പ​റ​മ്പി​ന്‍റെ അ​തി​ര്‍​ത്തി​ക​ളി​ല്‍ തീ ​കൂ​ട്ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. ആ​റ്റു​നോ​റ്റ് ഉ​ണ്ടാ​ക്കി​യ വി​ള​ക​ള്‍ സം​ര​ക്ഷി​ക്കാ​നാ​യി അ​ക്ഷ​രാ​ര്‍​ത്ഥ​ത്തി​ല്‍ ഒ​രു യു​ദ്ധ​ക്ക​ള​ത്തി​ന്‍റെ ന​ടു​വി​ലാ​ണ് ഇ​വി​ടെ ഓ​രോ ക​ര്‍​ഷ​ക​രും.
നേ​ര​ത്തേ ചി​ല ക​ര്‍​ഷ​ക​ര്‍ വ​നാ​തി​ര്‍​ത്തി​യി​ല്‍ സ്വ​ന്ത​മാ​യി കി​ട​ങ്ങു​ക​ള്‍ നി​ര്‍​മി​ച്ച് ആ​ന​ക​ളെ പ്ര​തി​രോ​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ല്‍ മ​ല​വെ​ള്ളം ക​യ​റി അ​വ നി​ക​ന്നു​പോ​വു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്ന് തു​ര​ത്തി ഓ​ടി​ക്കു​ന്ന ആ​ന​ക​ള്‍ മ​റു​വ​ശ​ത്ത് ക​ര്‍​ണാ​ട​ക ഭാ​ഗ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കി​റ​ങ്ങു​മ്പോ​ള്‍ അ​വി​ടെ​നി​ന്ന് വീ​ണ്ടും ഇ​തേ​രീ​തി​യി​ല്‍ ഇ​ങ്ങോ​ട്ട് തു​ര​ത്തു​ന്നു​വെ​ന്ന പ്ര​ശ്‌​ന​വു​മു​ണ്ട്.
കാ​ടും പു​ഴ​യും അ​തി​രി​ടു​ന്ന എ​ല്ലാ​യി​ട​ങ്ങ​ളി​ലും സൗ​രോ​ര്‍​ജ​വേ​ലി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി​യി​രു​ന്നെ​ങ്കി​ല്‍ ഒ​രു​പ​രി​ധി വ​രെ​യെ​ങ്കി​ലും പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​കു​മാ​യി​രു​ന്നു എ​ന്ന് അ​വ​ര്‍ പ​റ​യു​ന്നു.