നാ​ടൊ​ന്നി​ച്ചു, ക​രി​വേ​ട​കം-​ചേ​മ്പ്ര​ക്ക​ല്ല് റോ​ഡ് യാ​ഥാ​ര്‍​ഥ്യ​മാ​യി
Thursday, October 22, 2020 12:40 AM IST
ക​രി​വേ​ട​കം: ക​ക്ഷി​രാ​ഷ്ട്രീ​യ​വും ജാ​തി​മ​ത​വ്യ​ത്യാ​സ​ങ്ങ​ളും മാ​റ്റിവ​ച്ച് നാ​ടാ​കെ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ ക​രി​വേ​ട​ക​ത്തു നി​ന്ന് ചേ​മ്പ്ര​ക്ക​ല്ലി​ലേ​ക്ക് റോ​ഡ് യാ​ഥാ​ര്‍​ഥ്യ​മാ​യി. വാ​ര്‍​ഡ് അം​ഗം ജോ​സ് പാ​റ​ത്ത​ട്ടേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റോ​ഡി​നാ​യി നാ​ടൊ​ന്നി​ച്ച​ത്.

750 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ റോ​ഡ് പ്ര​വൃ​ത്തി ന​ട​ത്താ​നാ​ണ് കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് 150 മീ​റ്റ​ര്‍ കൂ​ട്ടി​യെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​യാ​യ കൈ​മാ​രി ജോ​സ് റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി 100 മീ​റ്റ​റി​ല​ധി​കം സ്ഥ​ലം സൗ​ജ​ന്യ​മാ​യി പ​ഞ്ചാ​യ​ത്തി​ന് ന​ല്‍​കി. ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ചേ​ര്‍​ന്ന് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച് വ​ഴി​യി​ലു​ള്ള അ​ഞ്ച് വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ മാ​റ്റി സ്ഥാ​പി​ച്ചു. മേ​രി​പു​രം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു പൊ​ട്ട​ന്‍​പ്ലാ​ക്ക​ല്‍ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ മൂ​ന്നു ദി​വ​സം കൊ​ണ്ട് റോ​ഡി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​യി.

മൂ​ന്നു മീ​റ്റ​ര്‍ വീ​തി​യി​ല്‍ നി​ര്‍​മി​ച്ച റോ​ഡി​ലൂ​ടെ ലോ​റി അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് ചേ​മ്പ്ര​ക്ക​ല്ലി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നാ​കും. യാ​ത്രാ​സൗ​ക​ര്യ​ത്തി​ന്‍റെ അ​ഭാ​വം മൂ​ലം കാ​ല​ങ്ങ​ളാ​യി ബു​ദ്ധി​മു​ട്ടി​യി​രു​ന്ന അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് റോ​ഡി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. സ​ണ്ണി കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ല്‍, ഷാ​ജി രാ​ജ് ത​റ​പ്പി​ല്‍, പൊ​ടി​മ​റ്റം പാ​പ്പ​ച്ച​ന്‍, ലി​സി തു​ണ്ട​ത്തി​ല്‍, ജോ​സ​ഫ് വെ​ള്ള​മ​രു​തി​ങ്ക​ല്‍. ഏ​ബ്ര​ഹാം കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, ച​ന്ദ്ര​ന്‍ ചേ​മ്പ്ര​ക്ക​ല്ല്, പ്രീ​ത, ബേ​ബി, ബി​നീ​ഷ് മോ​ഹ​ന​ന്‍, പ​വി​ത്ര​ന്‍, അ​ജി തു​ട​ങ്ങി​യ​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.