കാ​ട്ടാ​ന​ക​ള്‍ കൃ​ഷി ന​ശി​പ്പി​ച്ച പ്ര​ദേ​ശ​ങ്ങ​ള്‍ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി സ​ന്ദ​ര്‍​ശി​ച്ചു
Friday, October 23, 2020 1:01 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ച കാ​റ​ഡു​ക്ക, മു​ളി​യാ​ര്‍, ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ള്‍ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി സ​ന്ദ​ര്‍​ശി​ച്ചു. എ​രി​ഞ്ഞി​പ്പു​ഴ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ച് വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ആ​റ് കി​ലോ​മീ​റ്റ​റോ​ളം ഓ​ടി​ച്ച് കൊ​ട്ടം​കു​ഴി ചേ​റ്റോ​ണി വ​ന​ത്തി​ല്‍ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ടു​ത്ത ദി​വ​സം രാ​ത്രി വീ​ണ്ടും വ​ന​ത്തി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ആ​ന​ക​ള്‍ സ​മീ​പ​സ്ഥ​ല​ങ്ങ​ളി​ലെ കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.

ഇ​വി​ടെ​നി​ന്നും ആ​ന​ക്കൂ​ട്ടം വീ​ണ്ടും പാ​ണൂ​ര്‍, കാ​ന​ത്തൂ​ര്‍, ഇ​രി​യ​ണ്ണി മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് മു​മ്പ് വ​യ​നാ​ട്ടി​ല്‍ നി​ന്ന് വി​ദ​ഗ്ധ​രെ കൊ​ണ്ടു​വ​ന്ന് ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ട​ണ​മെ​ന്നും തു​ട​ര്‍​ന്ന് ഈ ​മേ​ഖ​ല​യി​ല്‍ സ്ഥി​ര​മാ​യി സോ​ളാ​ര്‍ വേ​ലി​യും ട്ര​ഞ്ചും നി​ര്‍​മി​ക്ക​ണ​മെ​ന്നും ക​ര്‍​ഷ​ക​ര്‍ എം​പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ക്കാ​ര്യം വ​നം​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തു​മെ​ന്ന് എം​പി പ​റ​ഞ്ഞു. കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​വാ​രി​ജാ​ക്ഷ​ന്‍, പു​രു​ഷോ​ത്ത​മ​ന്‍, രാ​ജ​ന്‍ പ​ന്ന​പ്പ​ലം, ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ച​ന്ദ്ര​ന്‍ കു​ള​ത്തി​ങ്കാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ എം​പി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.