ജോ​സ് കെ.മാ​ണി​യു​ടെ വ​ര​വ് കൂ​ടു​ത​ൽ ക​രു​ത്തു ന​ൽ​കും: എ.​ജെ.​ജോ​സ​ഫ്
Saturday, October 24, 2020 12:46 AM IST
പ​യ്യാ​വൂ​ർ: ജോ​സ്. കെ.​മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ക​ട​ന്നു​വ​ന്ന​ത് ഇ​ട​തു​മു​ന്ന​ണി​ക്ക് കൂ​ടു​ത​ൽ ക​രു​ത്ത് ന​ൽ​കു​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി എ.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു.
ജി​ല്ലാ ​ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ലും 27ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മു​ന്നി​ൽ ന​ട​ത്തു​ന്ന ധ​ർ​ണ വി​ജ​യി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജി ആ​നി​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ് പൂ​വ​ത്തു​ങ്ക​ൽ, പി.​എ​സ്.​ജോ​സ​ഫ്, ജ​യ്സ​ൺ ജീ​ര​ക​ശേ​രി, അ​ന്ന​മ്മ അ​ഗ​സ്റ്റി​ൻ, മേ​രി ജ​യിം​സ്, ജോ​സ് മാ​ത്യു കാ​രി​ക്ക​ക്കു​ന്നേ​ൽ, സ​ണ്ണി പ​ര​വ​രാ​ക​ത്ത്, ജ​യിം​സ് പു​തി​യാം​പു​റം, ടോ​മി ന​ടു​ത്തൊ​ട്ടി​യി​ൽ, ജോ​ർ​ജ് കി​ളി​ചു​ണ്ട​ന്മാ​ക്ക​ൽ, ജോ​സ​ഫ് പ​ര​ത്തി​നാ​ൽ, കു​ര്യ​ൻ താ​ഴ​പ്പ​ള്ളി, ഇ. ​ഡി. ആ​ന്‍റ​ണി, ജോ​സ് തെ​ക്കേ​ടം, ബി​ജു പു​ളി​ക്ക​ൽ, ജ​സ്റ്റി​ൻ വ​ട​ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.