മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം
Monday, November 30, 2020 12:45 AM IST
കാ​സ​ര്‍​ഗോ​ഡ്: ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ല്‍ കോ​ട​തി ജീ​വ​ന​ക്കാ​രു​മാ​യി അ​ന​ധി​കൃ​ത​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യ ടൂ​റി​സ്റ്റ് ബ​സ് പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കേ​സെ​ടു​പ്പി​ച്ച ന​ട​പ​ടി​യി​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ (ഐ​എ​ന്‍​ടി​യു​സി) ക​ണ്ണൂ​ര്‍ -കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. നീ​തി​ന്യാ​യ വ്യ​വ​സ്ഥി​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള ജീ​വ​ന​ക്കാ​ര്‍ ത​ന്നെ നി​യ​മ​വാ​ഴ്ച​യെ വെ​ല്ലു​വി​ളി​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തും പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി. നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ച്ച മോ​ട്ടോ​ര്‍ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് യൂ​ണി​യ​ന്‍ പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​മെ​ന്നും ക​ണ്ണൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എ​ന്‍. രാ​ജേ​ഷ്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍‍ പ​റ​ഞ്ഞു.