വ​ണ്ടി​ച്ചെ​ക്ക് കേ​സ്: എ​സ്‌​ഐ​യെ പി​രി​ച്ചു​വി​ട്ടു
Tuesday, December 1, 2020 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: വ​ണ്ടി​ച്ചെ​ക്ക് കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട കാ​സ​ര്‍​ഗോ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ യൂ​ണി​റ്റി​ലെ എ​സ്ഐ ആ​ര്‍.​പി.​സു​ദ​ര്‍​ശ​നെ സ​ര്‍​വീ​സി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ടു.
എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​യാ​യ സു​ദ​ര്‍​ശ​ന്‍ 2014 ലാ​ണ് വ​ണ്ടി​ച്ചെ​ക്ക് കേ​സി​ല്‍ കു​ടു​ങ്ങി​യ​ത്. കോ​ട​തി ഇ​ദ്ദേ​ഹ​ത്തെ മൂ​ന്നു​മാ​സം ത​ട​വി​നും മൂ​ന്നു​ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചി​രു​ന്നു.
വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കു​ന്ന​തി​നാ​യി ചെ​ക്ക് കൊ​ടു​ത്ത ദി​വ​സം താ​ന്‍ കാ​സ​ര്‍​ഗോ​ട്ട് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു​വെ​ന്ന രീ​തി​യി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​ന് മ​റ്റൊ​രു കേ​സും ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.