വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി
Tuesday, December 1, 2020 1:08 AM IST
കാ​സ​ർ​ഗോ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡ​യ​യി​ലൂ​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും മ​റ്റും എ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന തെര​ഞ്ഞെു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്‌​ക​ര​ൻ അ​റി​യി​ച്ചു. ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ കു​റ്റ​ക​ര​മാ​ണ്. എ​തി​ർ രാ​ഷ്‌ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളെ വ്യ​ക്തി​പ​ര​മാ​യി തേ​ജോ​വ​ധം ചെ​യ്യു​ന്ന​തും അ​വ​രു​ടെ സ്വ​ീകാ​ര്യ​ത​യെ ഹ​നി​ക്കു​ന്ന​തു​മാ​യ പ്ര​ചാ​ര​ണം പാ​ടി​ല്ല. തെ​ളി​വി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ എ​തി​ർ ക​ക്ഷി​യെ​ക്കു​റി​ച്ചോ അ​വ​രു​ടെ പ്ര​വ​ർ​ത്ത​ക​രെ​പ്പ​റ്റി​യോ ഉ​ന്ന​യി​ക്ക​രു​ത്. മ​റ്റ് പാ​ർ​ട്ടി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​മ​ർ​ശ​നം അ​വ​രു​ടെ ന​യ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് മാ​ത്ര​മാ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.