ഭാരവാഹികളെ തെരഞ്ഞെടുത്തു
Wednesday, December 2, 2020 11:22 PM IST
പുനലൂർ: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് പു​ന​ലൂ​ർ ബി​ഷ​പ്സ് ഹൗ​സി​ൽ ചേ​ർ​ന്ന അ​ജ​പാ​ല​ന സ​മി​തി യോ​ഗം അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​യ്ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സ​ഭ​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പു​ന​ലൂ​ർ രൂ​പ​താ ബി​ഷ​പ് റ​വ.​ഡോ. സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു മു​ത്ത​ൻ വി​ശ​ദീ​ക​രി​ച്ചു. ജു​ഡീ​ഷ്യ​ൽ വി​കാ​രി റ​വ.​ഡോ. ക്രി​സ്റ്റി ജോ​സ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ജ​പാ​ല​ന സ​മി​തി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ബേ​ബി ഭാ​ഗ്യോ​ദ​യ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. സെ​ക്ര​ട്ട​റി​യാ​യി ഫാ. ​ക്രി​സ്റ്റി ജോ​സ​ഫും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി ടൈ​റ്റ​സ് ലൂ​ക്കോ​സ്, ഡെ​യ്സി ഡേ​വി​ഡ് , എ​ക്സി​ക്യൂ​ട്ടീ​വം​ഗ​ങ്ങ​ളാ​യി ക്രി​സ്റ്റ​ഫ​ർ പ​ത്ത​നാ​പു​രം, ചെ​റു​പു​ഷ്പം ഷി​ബു എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.