അടിയന്തര സാഹചര്യങ്ങൾ നേരിടാന്‍ ജില്ലയിൽ സന്നാഹങ്ങളായി: കളക്ടര്‍
Thursday, December 3, 2020 10:38 PM IST
കൊല്ലം: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യാ​ല്‍ നേ​രി​ടാ​ന്‍ ജി​ല്ല സു​സ​ജ്ജ​മെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ ബി.​അ​ബ്ദു​ല്‍ നാ​സ​ര്‍. ജി​ല്ല​യി​ലെ കു​ള​ത്തു​പ്പു​ഴ, തെന്മ​ല, ആ​ര്യ​ങ്കാ​വ് ഭാ​ഗ​ങ്ങ​ളി​ല്‍ ചു​ഴ​ലി​ക്കാ​റ്റ് ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​വി​ടെ എ​ല്ലാ​വി​ധ സു​ര​ക്ഷാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ച​താ​യി ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ഭാ​ഗ​ങ്ങ​ളി​ലും ചെ​റു​തും വ​ലു​തു​മാ​യ രീ​തി​യി​ല്‍ കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്. കാ​റ്റി​ന്‍റെ ഗ​തി അ​നു​സ​രി​ച്ച് മു​ന്ന​റി​യി​പ്പു​ക​ളി​ല്‍ മാ​റ്റം​വ​രാം. അ​പ​ക​ട മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ഉ​ട​ന്‍​ത​ന്നെ മാ​റി താ​മ​സി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മു​ന്‍​ക​രു​ത​ല്‍ എ​ന്ന നി​ല​യ്ക്ക് 35,000 ആ​ളു​ക​ളെ ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​റ്റി​പാ​ര്‍​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഇ​തി​നാ​യി 358 കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കി. അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന 2391 പേ​രെ ഉ​ട​ന്‍ മാ​റ്റി പാ​ര്‍​പ്പി​ക്കും.

തീ​ര​മേ​ഖ​ല, മ​ല​യോ​ര മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍​സി​പ്പാ​ലി​റ്റി​ക​ള്‍​ക്കും ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ രാ​ത്രി യാ​ത്ര​യും മ​റ്റ് ദൂ​ര​യാ​ത്ര​ക​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല, മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല, മ​ണ്ണെ​ടു​പ്പ്, ക്വാ​റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. അ​പ​ക​ട സാ​ധ്യ​ത​യു​ള്ള മ​ര​ങ്ങ​ള്‍ മു​റി​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​വും ന​ല്‍​കി. പൊ​തു​ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ക​ട​ലി​ല്‍ പോ​യ മു​ഴു​വ​ന്‍ ബോ​ട്ടു​ക​ളും തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം എ​ല്ലാ ബോ​ട്ടു​ക​ളും തി​രി​ച്ചെ​ത്തി​യ​താ​യി കള​ക്ട​ര്‍ അ​റി​യി​ച്ചു. മ​റ്റ് ജി​ല്ല​ക​ളി​ല്‍ നി​ന്നും ക​ട​ലി​ല്‍ പോ​യ ആ​ളു​ക​ള്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​ല്ല​ത്തേ​ക്ക് എ​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​വ​ര്‍​ക്ക് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ല്ലാ​തെ അ​വ​ധി​യെ​ടു​ക്കാ​ന്‍ പാ​ടി​ല്ല. ദു​ര​ന്ത നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വ​കു​പ്പു​ക​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. കോ​വി​ഡ് ബാ​ധി​ച്ച​വ​ര്‍​ക്കും ക്വാ​റന്‍റൈനിലുള്ളവ​ര്‍​ക്കും ഐ​സൊ​ലേ​ഷ​ന്‍ സൗ​ക​ര്യം ഒ​രു​ക്കും. ജ​ന​ങ്ങ​ള്‍​ക്ക് 24 മ​ണി​ക്കൂ​റും ബ​ന്ധ​പ്പെ​ടാ​ന്‍ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ ആ​രം​ഭി​ച്ചു. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ണ്. ഏ​ത് വ​കു​പ്പി​നെ​യും ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലും ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​യും.

ജി​ല്ല​യി​ലെ ഡാ​മു​ക​ള്‍ നി​ല​വി​ല്‍ സു​ര​ക്ഷി​ത​മാ​ണ്. ആ​വ​ശ്യ​മെ​ങ്കി​ല്‍ വെള്ളം തു​റ​ന്നു വി​ടാ​നു​ള്ള നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മ​ണ്‍​ട്രോ​തു​രു​ത്തി​ല്‍ പ്ര​ത്യേ​കം ശ്ര​ദ്ധ ന​ല്‍​കി സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും കള​ക്ട​ര്‍ അ​റി​യി​ച്ചു.