ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Thursday, December 3, 2020 10:38 PM IST
കൊല്ലം: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റും ഇ​ടി​മി​ന്ന​ലോ​ടെ​യു​ള്ള മ​ഴ​യും ഉ​ണ്ടാ​കാ​മെ​ന്ന കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് ഉ​ള്ള​തി​നാ​ല്‍ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ള്‍ ത​ക​രാ​റി​ലാ​കു​ന്ന​തി​നും മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ് വൈ​ദ്യു​തി ലൈ​നും പോ​സ്റ്റും ത​ക​രു​ന്ന​തി​നും സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ഞ്ചി​നീ​യ​ര്‍ അ​റി​യി​ച്ചു. അ​പ​ക​ട സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ 9496010101, 9446009126, 9496009155(കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല), 9496009255(പു​ന​ലൂ​ര്‍ മേ​ഖ​ല), 9446009166(കു​ണ്ട​റ മേ​ഖ​ല) എ​ന്നീ എ​മ​ര്‍​ജ​ന്‍​സി ന​മ്പ​രു​ക​ളി​ല്‍ അ​റി​യി​ക്ക​ണം.

അ​വാ​ർ​ഡ് വിതരണം

കൊ​ല്ലം : ഇ​പ്ലോ​യു​ടെ ക്രീ​യേ​റ്റീ​വാ​സ്- ക​ൺ​സി​സ്റ്റ​ൻ​ഷ്യ 2020 അ​വാ​ർ​ഡ് ബെ​ൻ​സി​ഗ​ർ കോ​ളേ​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലെ റേ​ഡി​യോ ക്‌​ള​ബാ​യ വോ​യി​സ്‌ ഓ​ഫ് നൈ​റ്റിം​ഗേ​ൾ റേ​ഡി​യോ ക്ല​ബി​ന് ന​ൽ​കും.​ഇന്ന് വൈ​കു​ന്നേ​രം നാ​ലിന് ബി​ഷ​പ് ഹൗ​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കൊ​ല്ലം രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റണി മു​ല്ല​ശേ​രി അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.
റെ​ഡ്ക്രോ​സ് ചെ​യ​ർ​മാ​ൻ ഡോ.​മാ​ത്യു ജോ​ൺ ക​ളീ​ലി​ൽ, സാ​ബു ഓ​ല​യി​ൽ, ഷാ​ന​വാ​സ്‌ എ​സ്, അ​നി​ൽ​കു​മാ​ർ, ട്രെ​യി​ന​ർ മു​കേ​ഷ് എ​ന്നി​വ​രെ ആ​ദ​രി​ക്കും. യോ​ഗ​ത്തി​ൽ റേ​ഡി​യോ ബെ​ൻ​സി​ഗ​ർ ഡ​യ​റ​ക്ട​ർ മോ​ൺ​. ഫെ​ർ​ഡി​നാ​ന്‍റ് പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ, അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗി​ക്കും.