വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും തീ​ര​മ​ണ​ഞ്ഞു
Thursday, December 3, 2020 10:38 PM IST
ച​വ​റ: ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​റു​ക​ളി​ൽ നി​ന്നും ക​ട​ലി​ൽ പോ​യ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഇ​ന്ന​ലെ​യോ​ടെ ക​ര​യി​ൽ എ​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്, കോ​സ്റ്റ് ഗാ​ർ​ഡ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ലി​ൽ അ​നൗ​ൺ​സ്മെ​ന്‍റ് ന​ട​ത്തി​യി​രു​ന്നു. വ​യ​ർ​ലെ​സ്, സീ ​ഫോ​ൺ എ​ന്നി​വ വ​ഴി​യും മ​ത്സ്യ ബ​ന്ധ​ന യാ​ന​ങ്ങ​ൾ ക​ര​യി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് വി​വ​രം അ​ധി​കൃ​ത​ർ ന​ൽ​കി​യി​രു​ന്നു. ഔ​ദ്യോ​ഗി​ക​പ​ര​മാ​യി പോ​യി​ട്ടു​ള്ള വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ര​യി​ൽ എ​ത്തി​യ​താ​യി മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് പ​റ​ഞ്ഞു. ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​യ്ക്ക് മാ​റ്റാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.