തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഏ​ഴി​ന്
Friday, December 4, 2020 10:53 PM IST
കൊല്ലം: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ (​ബി 12) തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഏ​ഴി​ന് ക​രു​നാ​ഗ​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് ന​ട​ക്കും. സ​മ​യ​ക്ര​മം ചു​വ​ടെ.

ആ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - രാ​വി​ലെ എ​ട്ടി​ന്, ഓ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - രാ​വി​ലെ ഒന്പ​തി​ന്, ക്ലാ​പ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - രാ​വി​ലെ 10 ന്, ​ത​ഴ​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - രാ​വി​ലെ 11 ന്, ​കു​ല​ശേ​ഖ​ര​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - ഉ​ച്ച​യ്ക്ക് 12 ന്, ​തൊ​ടി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - ഉ​ച്ച​യ്ക്ക് ഒ​ന്നി​നും ന​ട​ക്കും.
റി​സ​ര്‍​വി​ല്‍ നി​യോ​ഗി​ച്ചി​ട്ടു​ള്ള ജീ​വ​ന​ക്കാ​ര്‍ രാ​വി​ലെ എ​ട്ടി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.