തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഇ​ന്നുമു​ത​ല്‍
Friday, December 4, 2020 10:53 PM IST
കൊല്ലം: തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കോ​വി​ഡ് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന താ​ലൂ​ക്കു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ജ്ജ​മാ​ക്കി​യ മൊ​ബൈ​ല്‍ സ്വാ​ബ് ക​ള​ക്ഷ​ന്‍ യൂ​ണി​റ്റു​ക​ളി​ല്‍ ഇ​ന്നും നാളെയും ന​ട​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​കഴിഞ്ഞ് ര​ണ്ടു​വ​രെ​യാ​ണ് പ​രി​ശോ​ധ​ന. താ​ലൂ​ക്ക്, സ്വാ​ബ് ക​ള​ക്ഷ​ന്‍ യൂ​ണി​റ്റ് എ​ന്ന ക്ര​മ​ത്തി​ല്‍ ചു​വ​ടെ കൊ​ല്ലം താ​ലൂ​ക്ക് - ടി ​എം വ​ര്‍​ഗീ​സ് ഹാ​ള്‍, കൊ​ട്ടാ​ര​ക്ക​ര - ബ്ര​ദ​റ​ണ്‍ ഹാ​ള്‍, ക​രു​നാ​ഗ​പ്പ​ള്ളി - ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, പ​ത്ത​നാ​പു​രം - ശാ​ലോം​പു​രം സെ​ന്‍റ് സേ​വ്യ​ര്‍ വി​ദ്യാ​നി​കേ​ത​ന്‍ ഹാ​ള്‍, കു​ന്ന​ത്തൂ​ര്‍ - ആ​ഞ്ഞി​ലി​മൂ​ട് ലേ​ക് വ്യൂ ​ഓ​ഡി​റ്റോ​റി​യം, പു​ന​ലൂ​ര്‍ - പു​ന​ലൂ​ര്‍ താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍.