മു​ത്ത​ച്ഛ​നും കൊ​ച്ചു​മ​ക​നും ഒ​രേ​വാ​ർ​ഡി​ൽ നേ​ർ​ക്കു​നേ​ർ
Friday, December 4, 2020 10:53 PM IST
കു​ണ്ട​റ: മു​ത്ത​ച്ഛ​നും കൊ​ച്ചു​മ​ക​നും നേ​ർ​ക്കു​നേ​ർ. കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റു​മ​ല ആ​റാം വാ​ർ​ഡി​ൽ നി​ന്നാ​ണ് ഈ ​മ​ത്സ​ര ക​ഥ. ചി​റ്റു​മ​ല വാ​ർ​ഡി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ണ് മു​തി​ർ​ന്ന പൗ​ര​നാ​യ എ​ൻ. കൊ​ച്ചാ​പ്പു. കോ​ൺ​ഗ്ര​സ് കു​ന്ന​ത്തൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി നേ​താ​വാ​യി​രു​ന്ന കൊ​ച്ചാ​പ്പു കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു.

ചി​റ്റു​മ​ല വാ​ർ​ഡി​ൽ നി​ല​വി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ണ് അ​ദ്ദേ​ഹം. കൊ​ച്ചാ​പ്പു​വി​ന്‍റെ മൂ​ത്ത മ​ക​ന്‍റെ മ​ക​നാ​ണ് അ​പ്പൂ​പ്പ​നൊ​പ്പം മ​ത്സ​രി​ക്കു​ന്ന കാ​ർ​ത്തി​ക ബ്ര​ഹ്മ​ൻ.സാ​ധാ​ര​ണ​പോ​ലെ എ​ൽ​ഡി​എ​ഫ് -യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​കൊ​പ്പം അ​പ്പൂ​പ്പ​നും കൊ​ച്ചു മ​ക​നും കൂ​ടി മ​ത്സ​രി​ക്കു​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ണ്ട്. വാ​ർ​ഡി​ലെ ഭൂ​രി​ഭാ​ഗം യു​വാ​ക്ക​ളു​ടെ​യും​വോ​ട്ട് ത​നി​ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ർ​ത്തി​ക്കി​ന്‍റെ വി​ശ്വാ​സം. ഇ​രു​വ​രും ച​ങ്ങാ​തി​മാ​രെ പോ​ലെ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.