ചവറ: ജില്ലാ പഞ്ചായത്ത് ചവറ ഡിവിഷനിലേക്ക് ജനവിധി തേടുന്ന യുഡിഎഫ് ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികൾക്ക് ചവറ ഈസ്റ്റ്, ചവറ വെസ്റ്റ് , നീണ്ടകര മേഖലകളിൽ സ്വീകരണം നൽകി. ചവറ ഈസ്റ്റ് മേഖലയിലെ സ്വീകരണ പരിപാടി കൃഷ്ണൻ നടയിൽ നിന്നും ആരംഭിച്ച് കുരിവേലിൽ കാട്ടിൽ മുക്കിൽ സമാപിച്ചു. നീണ്ടകരയിൽ നടന്ന പരിപാടി എഎംസി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പത്താം വാർഡിൽ സമാപിച്ചു.
യുഡിഎഫ് ചെയർമാൻ കോലത്ത് വേണുഗോപാൽ, കൺവീനർ ജസ്റ്റിൻ ജോൺ, അരുൺ രാജ്, കോഞ്ചേരിൽ ഷംസുദ്ദീൻ, ചവറ മനോഹരൻ, ഡി.സുനിൽകുമാർ, നന്ദകുമാർ, പവിഴപ്പറമ്പിൽ പുഷ്പരാജൻ, സ ുബാഷ്, ശിവൻ കുട്ടിപ്പിള്ള, പരിമണം സന്തോഷ്, അജയൻ ഗാന്ധിത്തറ തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് പന്മനയിലും വിവിധയിടങ്ങളിലും സ്വീകരണം നൽകും.
ചവറ: ത്രിതല പഞ്ചായത്ത് തിെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാർഥികളുടെ സ്വീകരണം നടന്നു. ചവറ ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥി എം ശ്യാം, തേവലക്കര ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥി എസ് സോമൻ, ബ്ലോക്ക്, വാർഡ് സ്ഥാനാർഥികളുടേയും സ്വീകരണ പരിപാടികൾ മുന്നേറുകയാണ്. ചവറ, തേവലക്കര ജില്ലാ ഡിവിഷനുകളായിട്ടാണ് സ്വീകരണം നടക്കുന്നത്. ചവറ ജില്ലാ ഡിവിഷനിലെ ത്രിതല പഞ്ചായത്ത് സ്ഥാനാർഥികളുടെ സ്വീകരണ പരിപാടികൾ കോവിൽത്തോട്ടത്ത് നിന്നും ആരംഭിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയംഗം രാജമ്മ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. ജെ ജോയി അധ്യക്ഷനായി. എം അനൂപ്, ആർ. രവീന്ദ്രൻ, എൻ. വിക്രമ കുറുപ്പ്, ജ്യോതിഷ്കുമാർ, ഷീനാ പ്രസാദ്, സണ്ണി, സംജിത്ത്, റിയാദ്, സൂരജ്, മനു, എം. ശ്യാം എന്നിവർ പ്രസംഗിച്ചു. ചവറയിലെ സ്വീകരണം മണ്ണൂർമുക്കിൽ സമാപിച്ചു.
തേവലക്കര ജില്ലാ ഡിവിഷനിലെ സ്വീകരണ പരിപാടി തേവലക്കര കല്ലരിക്കൽ ജംഗ്ഷനിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗം ജി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ടി.എ.തങ്ങൾ അധ്യക്ഷനായി. കെ മോഹനക്കുട്ടൻ, ഐ ഷിഹാബ്, ആർ രാമചന്ദ്രൻ പിള്ള, വി മധു, എസ് അനിൽ, ഷൗക്കത്ത്, പി ബി ശിവൻ, എസ്. സോമൻ എന്നിവർ പ്രസംഗിച്ചു. സ്വീകരണത പരിപാടി പുത്തൻ സങ്കേതത്തിൽ സമാപിച്ചു.