സ്ഥാ​നാ​ർ​ഥിക​ളു​ടെ മ​ര​ണം; തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി വെ​ച്ചു
Saturday, December 5, 2020 10:49 PM IST
ച​വ​റ : സ്ഥാ​നാ​ർ​ഥിക​ളു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ര​ണ്ട് വാ​ർ​ഡു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി വെ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പ​ന്മ​ന ഗ്രാ​മപ​ഞ്ചാ​യ​ത്ത് ചോ​ല പ​തി​മൂ​ന്നാം വാ​ർ​ഡ് എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജു ( രാ​സ്ക - 54) വാ​ണ് അ​സു​ഖ​ബാ​ധി​ത​നായതിനെതു​ട​ർ​ന്ന് മ​രി​ച്ച​ത്. കഴിഞ്ഞ 21 -ന് ​പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ പ​റ​മ്പി​മു​ക്ക് വാ​ര്‍​ഡി​ലെ ബിജെപി ​സ്ഥാ​നാ​ര്‍​ഥി​യിരുന്ന പ​ന്മ​ന വ​ട​ക്കും​ത​ല നെ​ല്ലി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ വി​ശ്വ​നാ​ഥ​നാ​ണ് (60) മ​രി​ച്ച​ത്.​ വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു കൊ​ണ്ടു​ള​ള പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് വി​ശ്വ​നാ​ഥ​ൻ കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ച​ത്. പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ർ​ഡു​ക​ളി​ൽ ഇ​നി 21 വാ​ർ​ഡു​ക​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​പ്പെ​ടു​ന്ന​ത് .