കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ: പ്ര​മു​ഖ​രു​ടെ വാ​ർ​ഡു​ക​ളി​ൽ ക​ടു​ത്ത മ​ൽ​സ​രം
Saturday, December 5, 2020 10:49 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​ഴി​ഞ്ഞ ത​വ​ണ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ ര​ണ്ടാ​മ​ത് തെര​ഞ്ഞെ​ടു​പ്പി​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ന്നു വ​രു​ന്ന​ത്.​ ആ​ദ്യ ഘ​ട്ട​ത്തി​ൽ എ​ൽഡിഎ​ഫ് ഭ​ര​ണ​സാ​ര​ഥ്യം നേ​ടി​യെ​ങ്കി​ലും ഇ​ത്ത​വ​ണ മ​ത്സ​ര​വും വി​ജ​യ​വും പ്ര​വ​ച​നാ​തീ​ത​മാ​ണ്.
ന​ഗ​ര​സ​ഭാ അ​ധ്യക്ഷ സ്ഥാ​നം ല​ക്ഷ്യ​​മി​ട്ട് എ​ൽഡിഎ​ഫ്, യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥിക​ൾ ഏ​റ്റു​മു​ട്ടു​ന്ന വാ​ർ​ഡു​ക​ളി​ൽ മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പൊ​രി​ഞ്ഞ മ​ൽ​സ​രം ന​ട​ന്നു വ​രു​ന്നു. ഇ​ട​യി​ൽ ചു​വ​ടു​റ​പ്പി​ക്കാ​ൻ എ​ൻ​ഡിഎയും രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.
എ​ൽഡിഎ​ഫ് വി​ജ​യി​ച്ചാ​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​വ​രാ​ണ് സിപിഎം നേ​താ​ക്ക​ക​ളാ​യ എ​സ് ആ​ർ.​ര​മേ​ശ് , സി. ​മു​കേ​ഷ്, സിപിഐ നേ​താ​വ് ഡി. ​രാ​മ​കൃ​ഷ്ണ​പി​ള്ള, കേരള ​കോ​ൺ​ഗ്ര​സ് (ബി) ​നേ​താ​ക്ക​ളാ​യ ജേ​ക്ക​ബ് വ​ർഗീ​സ്, എ.​ഷാ​ജു എ​ന്നി​വ​ർ. എ​ന്നാ​ൽ ഇ​ക്കു​റി ഇ​വ​ർ ക​ടു​ത്ത മ​ൽ​സ​ര​മാ​ണ് നേ​രി​ടു​ന്ന​ത്.​
ഇ​തേ രീ​തി​യി​ൽ ത​ന്നെ ഇ​വ​രെ നേ​രി​ടു​ന്ന യുഡിഎ​ഫ് ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥിക​ളും ക​ടു​ത്ത മ​ൽ​സ​രം നേ​രി​ടു​ക​യാ​ണ്.
ഈ​യാം​കു​ന്ന് 11 -ാം ​വാ​ർ​ഡി​ൽ ജ​ന​വി​ധി തേ​ടു​ന്ന യുഡിഎ​ഫ് ​സ്ഥാ​നാ​ർ​ഥി കോ​ശി കെ ​ജോ​ൺ ക​ഴി​ഞ്ഞ ത​വ​ണ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്നു. യുഡിഎ​ഫ് മു​ന്നി​ലെ​ത്തി​യാ​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ഇ​ദ്ദേ​ഹ​ത്തി​നാ​യി​രി​ക്കും. പ​ക്ഷേ ഇ​വി​ടെ എ​തി​രാ​ളി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കേരള കോ​ൺഗ്രസ് ( ബി ) ​നേ​താ​വു​മാ​യ ജേ​ക്ക​ബ് വ​ർ​ഗീ​സ് വ​ട​ക്ക​ട​ത്താ​ണ്. മ​ൽ​സ​രം പ്ര​വ​ച​നാ​തീ​ത​മാണിവിടെ.
ന​ഗ​ര​സ​ഭാ വൈസ് ചെ​യ​ർ​മാ​നാ​യി​രു​ന്ന സിപിഎം നേ​താ​വ് സി. ​മു​കേ​ഷ് കൊ​ട്ടാ​ര​ക്ക​ര ടൗ​ൺ വാ​ർ​ഡി​ലാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. വി​ജ​യി​ച്ചാ​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​യാ​ളാ​ണ്. എ​ന്നാ​ൽ ഇ​വി​ടെ യുഡിഎ​ഫിന്‍റെ ​യു​വ സ്ഥാ​നാ​ർ​ഥി എം.​സു​രേ​ഷ് ശ​ക്ത​മാ​യ മു​ന്നേ​റ്റ​മാ​ണ് മ​ത്സ​ര രം​ഗ​ത്ത് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.​ എ​ൻഡിഎ സ്ഥാ​നാ​ർ​ഥി അ​രു​ൺ കു​മാ​റും പി​ന്നി​ല​ല്ല.
സിപിഐ നേ​താ​വ് ഡി. ​രാ​മ​കൃ​ഷ്ണ​പി​ള്ള മ​ൽ​സ​രി​ക്കു​ന്ന അ​മ്മു​മ്മ മു​ക്ക് വാ​ർ​ഡ് ജ​ന​ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സിന്‍റെ ശ​ക്ത​നാ​യ നേ​താ​വ് ക​ണ്ണാ​ട്ട് ര​വി​യാ​ണ് എ​തി​ർ സ്ഥാ​നാ​ർ​ഥി. മു​ൻ​പ് വൈസ് ​ചെ​യ​ർ​മാ​നാ​യി​രു​ന്ന രാ​മ​കൃ​ഷ്ണ​പി​ള്ള ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് സിപിഐ. പ​രി​ഗ​ണി​ക്കു​ന്ന​യാ​ളാ​ണ്
പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര വാ​ർ​ഡി​ലാ​ണ് സിപിഎമ്മി ന്‍റെ മ​റ്റൊ​രു ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥിയാ​യ എ​സ്.​ആ​ർ.​ര​മേ​ഷ് ജ​ന​വി​ധി തേ​ടു​ന്ന​ത്.​ നേ​ര​ത്തെ സ്റ്റാ​ൻ്റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സിന്‍റേയും കോ​ൺ​ഗ്ര​സിന്‍റേയും യു​വ നേ​താ​വ് സ​ന്ദീ​പ് എ​സ് നാ​യ​രാ​ണ് എ​തി​രാ​ളി.​ എ​ൻഡിഎ​യു​ടെ ജി. ​ദീ​പു​വും ശ​ക്ത​മാ​യ മ​ൽ​സ​രം ന​ട​ത്തി വ​രു​ന്നു.