ചവറ : നവകേരളത്തിനായി തദ്ദേശഭരണം എന്ന ലക്ഷ്യത്തോടെ ഗ്രാമ - ബ്ലോക്ക് നഗരസഭകളിലെ ജനപ്രതിനിധികൾക്കുള്ള ഓൺലൈൻ പരിശീലന പരിപാടി ആരംഭിച്ചു. കേരളാ ഇൻസ്റ്റിട്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ കിലയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം. പഞ്ചായത്തുരാജിന്റെ ചരിത്രവഴികൾ, പ്രാദേശിക ഭരണ സംവിധാനം, സാമൂഹ്യക്ഷേമവും സേവനങ്ങളും, ധന പരിപാലനം തുടങ്ങി വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചുള്ളതാണു പരിശീലനം.
ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട നീണ്ടകര, ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം ഗ്രാമ പഞ്ചായത്തുകളിൽ രാവിലെ മുതൽ ഉച്ചവരെയും ബ്ലോക്കു പഞ്ചായത്തിൽ ഉച്ചകഴിഞ്ഞുമാണ് പരിശീലനം നടക്കുന്നത്. ബ്ലോക്കു പഞ്ചായത്തിലെ പരിശീലന പരിപാടി പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സോഫിയ സലാം അധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രസന്നൻ ഉണ്ണിത്താൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ സുനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് വിമൽരാജ്, അംഗങ്ങളായ ഷാജി എസ്.പള്ളിപ്പാടൻ, ജോയി ആന്റണി , സീനത്ത്, ജിജി, സി.രതീഷ്, സജി അനിൽ, പ്രിയ ഷിനു, സുമയ്യ അഷറഫ്, സെക്രട്ടറി എസ്.ജോയി റോഡ്സ്, കോഴ്സ് കോർഡിനേറ്റർ പന്മന മജീദ് എന്നിവർ പ്രസംഗിച്ചു