ജീ​വ​നം, ജീ​വ​ധ​നം പ​ദ്ധ​തി​: സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം ഇന്ന്
Friday, January 15, 2021 11:50 PM IST
പു​ന​ലൂ​ർ: വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി കോ​ഴി കു​ഞ്ഞു​ങ്ങ​ളും മ​രു​ന്നും തീ​റ്റ​യും ന​ൽ​കു​ന്ന ജീ​വ​നം, ജീ​വ​ധ​നം പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം വാ​ള​ക്കോ​ട് എ​ൻ​എ​സ് വി ​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ന്ന് രാ​വി​ലെ 9.30ന് ​മ​ന്ത്രി കെ.​രാ​ജു നി​ർ​വ​ഹി​ക്കു​മെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഏ.​ആ​ർ.​പ്രേം​രാ​ജ് പ്ര​ഥ​മാ​ധ്യാ​പി​ക എം.​സു​ജ എ​ന്നി​വ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കോ​വി​ഡ് കാ​ല​യ​ള​വി​ൽ കു​ട്ടി​ക​ൾ​ക്ക് കോ​ഴി​കു​ഞ്ഞു​ങ്ങ​ളെ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രി​ൻ​സി​പ്പാ​ൾ മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് പ​ദ്ധ​തി​ക്ക് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മും വെ​റ്റ​റി​ന​റി വ​കു​പ്പും പൗ​ൾ​ട്രി ഡ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ്കൂ​ളി​ൽ ന​ട​ന്ന് വ​രു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് പു​റ​മെ​യാ​ണ് ജീ​വ​നം, ജി ​വ​ധ​നം പ​ദ്ധ​തി കൂ​ടി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പൗ​ൾ​ട്രി ഡ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ചി​ഞ്ചു റാ​ണി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ൻ​എ​സ്എ​സ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ സ​ജി​ത് ബാ​ബു മു​ഖ്യാ​തി​ഥി​യാ​കും. പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ഡി.​ദി​നേ​ശ​ൻ, കേ​ര​ള വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് കോ-​ഓ​ഡി​നേ​റ്റ​ർ ഡോ.​രാ​ജീ​വ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ നാ​സി​ല ഷാ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ എ​ൻ.​കോ​മ​ള​കു​മാ​ർ, പ്ര​ഥ​മാ​ധ്യാ​പി​ക എം.​സു​ജ, എ​ൻ​എ​സ് എ​സ് റീ​ജി​യ​ണ​ൽ കോ-​ഓ​ഡി​നേ​റ്റ​ർ എ​സ്.​വി.​ബി​ജു, ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ർ കെ.​എ​സ്.​ആ​ന​ന്ദ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. കെ​എ​സ്പി​ഡി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​വി​നോ​ദ് ജോ​ൺ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. എ​ൻ​എ​സ്എ​സ് സ്റ്റേ​റ്റ് കോ-​ഓ​ഡി​നേ​റ്റ​ർ പി.​ര​ഞ്ജി​ത്ത് , സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഏ.​ആ​ർ പ്രേം​രാ​ജ് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. വി​എ​ച്ച്എ​സ്ഇ കൊ​ല്ലം മേ​ഖ​ല അ​സി.​ഡ​യ​റ​ക്ട​ർ ഒ.​എ​സ്.​ചി​ത്ര അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തും. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​പി.​ശ്രീ​കു​മാ​ർ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പു എ​ന്നി​വ​രും പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.